Wednesday, September 09, 2026
News99 Kerala

ഹെലികോപ്റ്റർ യാത്രകൾ പരമരഹസ്യം. വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സർക്കാർ

Logo
Editors Pick February 14, 2026 | 05:52 AM
News Image
പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ എത്രതവണ ഹെലികോപ്റ്റർ പറന്നുവെന്നോ മന്ത്രിമാരും കുടുംബാംഗങ്ങളും എത്രതവണ ഇതിൽ യാത്ര ചെയ്തുവെന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല. പോലീസിന്റെ വിശദീകരണം ഇത്തരം വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിഭാഗത്തിലാണെന്നാണ്.

അവയവ കൈമാറ്റത്തിനായി എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചു എന്ന ചോദ്യത്തിനും പോലീസ് മൗനം പാലിക്കുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആറുതവണ ഹെലികോപ്റ്റർ വഴി അവയവങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് അവയവദാന ഏജൻസിയായ കെ-സോട്ടോ (K-SOTTO) വ്യക്തമാക്കുന്നുണ്ട്.

പ്രതിമാസം 25 മണിക്കൂർ പറക്കാനാണ് കരാറെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. തീരദേശ നിരീക്ഷണം, വിഐപി യാത്രകൾ, എയർ ആംബുലൻസ് സേവനം, ദുരന്തനിവാരണം എന്നിവയ്ക്കാണ് സമയം ഉപയോഗിക്കുക. എന്നാൽ ഈ സേവനങ്ങളുടെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം