Thursday, September 10, 2026
News99 Kerala

ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടെന്ന വാദം തള്ളി ഇറാൻ

Logo
International February 04, 2026 | 11:12 AM
News Image
ഇറാൻ വിപ്ലവ ഗാർഡിന്റെ (ഐആർജിസി) അത്യാധുനിക നിരീക്ഷണ ഡ്രോണായ 'ഷാഹിദ്-129' അമേരിക്കൻ സൈന്യം വെടിവെച്ചിട്ടെന്ന വാർത്തകൾ തള്ളി ഇറാൻ രംഗത്ത് .ഡ്രോൺ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും, നിർണായക വിവരങ്ങളും ദൃശ്യങ്ങളും കമാൻഡ് സെന്ററിൽ ലഭിച്ചുവെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി 'തസ്‌നീം ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. ഗൾഫ് മേഖലയിൽ യുദ്ധഭീതി നിലനിൽക്കെ തങ്ങളുടെ സൈനിക കരുത്തിനെ ഇകഴ്ത്തിക്കാണിക്കാനും ആഗോളതലത്തിൽ തെറ്റിദ്ധാരണ പരത്താനും അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ വ്യാജ വാർത്തയെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

ഡ്രോൺ നൽകപ്പെട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായും തസ്‌നിം ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തകരാർ സംഭവിക്കുന്നതിന് മുൻപ് തന്നെ ഡ്രോൺ പകർത്തിയ നിർണായകമായ നിരീക്ഷണ ദൃശ്യങ്ങളും ചിത്രങ്ങളും വിവരങ്ങളും കമാൻഡ് സെന്ററിലേക്ക് വിജയകരമായി കൈമാറിയിരുന്നു. അതിർത്തി മേഖലകളിലും സമുദ്രത്തിലും നിരീക്ഷണം നടത്താനായി അയച്ച ഡ്രോൺ ശത്രുസൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നിട്ടില്ലെന്നും ദൗത്യത്തിലുടനീളം അത് സുരക്ഷിതമായിരുന്നുവെന്നുമാണ് ഇറാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം