Wednesday, September 09, 2026
News99 Kerala

സ്വര്‍ണവില ഇടിവ് തുടരുന്നു; ഇന്ന് വന്‍ വിലക്കുറവ്, 20000 രൂപയുടെ വീഴ്ച, പവന്‍ വില അറിയാം

Logo
Editors Pick February 02, 2026 | 06:40 AM
News Image
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. ഇന്നും അതുതന്നെയാണ് സംഭവിച്ചത്. ഉയര്‍ന്ന വിലയിലെത്തിയ ശേഷം പഴയ സ്വര്‍ണം വില്‍ക്കാമെന്ന് കരുതിയവര്‍ക്ക് തിരിച്ചടിയാണ് ഇന്നത്തെ വാര്‍ത്ത.

പവന് 6500 രൂപയിലധികം ഇന്ന് കുറഞ്ഞു. സ്വര്‍ണ വില ഇനിയും താഴുമെന്നാണ് സൂചന.

ഒരു പവന്‍ സ്വര്‍ണത്തിന് 131160 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്. ഓരോ ദിവസവും ഉയർനാനിരുന്നത് 5000, 8000 രൂപ വച്ചാണ് . ഇപ്പോ അതുപോലെ വില ഇടിയുകയാണ്. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 20040 രൂപ കുറഞ്ഞാണ് ഇന്നത്തെ വിലയില്‍ എത്തി നിൽക്കുന്നത്.
പുതിയ പവന്‍ വില അറിയാം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 6640 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 830 രൂപയും കുറഞ്ഞു. പവന് 111120 രൂപയും ഗ്രാമിന് 13890 രൂപയുമാണ് ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 300 രൂപയാണ്. പത്ത് ഗ്രാമിന് 3000 രൂപ നല്‍കണം. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4652 ഡോളറായി കുറഞ്ഞു. 5500 വരെ ഉയര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത്.

കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭിക്കണം എന്നുള്ളവര്‍ക്ക് താഴ്ന്ന കാരറ്റുകള്‍ സ്വീകരിക്കാം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11415 രൂപയാണ് വില. എട്ട് ഗ്രാമിന് 91320 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8890 രൂപയും എട്ട് ഗ്രാമിന് 71120 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5730 രൂപയും എട്ട് ഗ്രാമിന് 45840 രൂപയുമായി. നാല് ദിവസത്തിനിടെയാണ് സ്വര്‍ണത്തിന് 20000 രൂപ കുറഞ്ഞിരിക്കുന്നത് എന്നതു എടുത്തു പറയേണ്ടതാണ്.

സ്വര്‍ണവില കുത്തനെ കുറയാന്‍ കാരണം ഇതാണ്

ക്രൂഡ് ഓയില്‍ വില ബാരലിന് 66 ഡോളര്‍ എന്ന നിരക്കിലാണുള്ളത്. ഡോളര്‍ സൂചിക 97.07 എന്ന നിരക്കിലാണ്. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്ന് 91.67 എന്ന നിരക്കിലെത്തി. ഡോളര്‍ മൂല്യത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്കിടെ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു വരുന്നതാണ് കേരളത്തിലും വില താഴാന്‍ കാരണം.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ആയി കെവിന്‍ വാര്‍ഷ് എത്തുമെന്ന വാര്‍ത്തകളാണ് സ്വര്‍ണ വിപണിയില്‍ തിരിച്ചടിക്കുന്നതത്രെ. കെവിന്‍ വാര്‍ഷ് ചുമതലയേറ്റാല്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്നും ഈ വേളയില്‍ സ്വര്‍ണവില താഴുമെന്നുമാണ് പ്രചാരണം. അതിന് മുമ്പ് തന്നെ ഉയര്‍ന്ന വിലയില്‍ നില്‍ക്കുമ്പോള്‍ വിറ്റഴിച്ച്‌ ലാഭം കൊയ്യുകയാണ് നിക്ഷേപകര്‍.

സ്വര്‍ണത്തിന്റെ ലാഭമെടുക്കല്‍ തുടര്‍ന്നാല്‍ വില ഇനിയും താഴും. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കണം എന്ന നിലപാടുള്ള വ്യക്തിയാണ് വാര്‍ഷ്. ഇതിന് വേണ്ടിയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചാല്‍ സ്വര്‍ണവില വീണ്ടും താഴും. മാത്രമല്ല, വെനസ്വേലയിലെ പ്രശ്‌നങ്ങളും റഷ്യ-യുക്രൈന്‍ വിവാദങ്ങളും വൈകാതെ അവസാനിച്ചേക്കും. അതേസമയം, ഇറാന്‍ അമേരിക്ക തര്‍ക്കം ആശങ്കയാണ്. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ച അമേരിക്ക വേഗത്തില്‍ തീര്‍ക്കുമെന്നും പറയപ്പെടുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം