Thursday, September 10, 2026
News99 Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി. മുരാരി ബാബു (54) അന്തരിച്ചു.

Logo
Kerala June 13, 2026 | 04:24 AM
News Image
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി. മുരാരി ബാബു (54) അന്തരിച്ചു.

2019-ൽ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയിലെ സ്വര്‍ണപ്പാളികള്‍ മാറ്റി ചെമ്പ് പാളികളാക്കി കടത്തിക്കൊണ്ടുപോയ കേസിലാണ് മുരാരി ബാബു പ്രതിയാകുന്നത്.

സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വരുത്തിത്തീർക്കാൻ ആദ്യമായി വ്യാജരേഖ ചമച്ചത് അന്ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായിരുന്നു ഇദ്ദേഹംകേസില്‍ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്ത ഇദ്ദേഹം 90 ദിവസത്തോളം ജയില്‍വാസം അനുഭവിച്ചിരുന്നു. നിശ്ചിത സമയത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നും ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
അര്‍ബുദവും കരള്‍ രോഗവും ബാധിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2026 ജൂൺ 13 ഇന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം മരണമടഞ്ഞത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 12:48 ഓടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വസതിയില്‍ വെച്ച് നടക്കും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം