Wednesday, September 09, 2026
News99 Kerala

ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തന്നെ തുടരും

Logo
Editors Pick January 27, 2026 | 07:22 AM
News Image
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഉത്തരവ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ്.ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് മഞ്ചേരി ജയിലിൽ കഴിയുന്ന ഷിംജിതയുടെ റിമാൻഡ് തുടരും.

ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന വാദത്തിൽ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉറച്ചുനിന്നു. എന്നാൽ, ഷിംജിത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ദീപക്കിന്റെ മാനസികാവസ്ഥയെ തകർക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് പോലീസ് റിപ്പോർട്ട്. ഷിംജിതയുടെ മൊബൈൽ ഫോണിൽ നിന്ന് പകർത്തിയ വീഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചാണ് പ്രചരിപ്പിച്ചതെന്ന് സൈബർ പോലീസ് വിഭാഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഷിംജിതയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്റെ മരണത്തിന് ഉത്തരവാദി വീഡിയോ പ്രചരിപ്പിച്ചവരാണെന്നും ഇവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് ദീപക്കിന്റെ മാതാവ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം