വീണയ്‌ക്കെതിരായ ഇഡി നടപടി: കേസെടുക്കാൻ സർക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് സന്ദീപ് വാര്യർ
Editors Pick
October 08, 2026 | 09:58 AM
ഇഡി ശുപാർശയിൽ കേസെടുക്കാൻ ഭരണഘടനാപരമായ ബാധ്യത സർക്കാറിനുണ്ടെന്ന് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരായ ഇഡി നടപടി സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസാണ് ഇത് . ഇഡിയുടെ അന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യക്തമായ തെളിവുകളുള്ള കേസായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസാണ് ഇതെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടിയിരിക്കുന്നത് . കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഇത് സമ്മതിച്ചതുമാണ്. കേസിൽ രേഖ മാത്രം ആയിരുന്നെങ്കിൽ വാദത്തിൽ പിടിച്ച് നിൽക്കാമായിരുന്നത് . എന്നാൽ രേഖയിൽ പറയുന്ന ഇടപാടുകളുടെ ബാങ്ക് രേഖകളും തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നത്!!!!
Comments