Saturday, October 24, 2026
News99 Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് / പൊതുസഭ തുടങ്ങി.

Logo
Kerala October 02, 2026 | 10:55 AM
News Image

കല്‍പ്പറ്റ : വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് കിലയുടെ നേതൃത്വത്തില്‍ തുടങ്ങി.
പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ (പി.എം.പോഷണ്‍) പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ വിതരണം. പദ്ധതി കുറ്റമറ്റതാക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നവിധം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. കുട്ടികളുടെ അവകാശമായ പോഷകാഹാര വിതരണം കാര്യക്ഷമവും സുതാര്യമാക്കാനും സോഷ്യല്‍ ഓഡിറ്റിലൂടെ സാധ്യമാവും.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 20 സ്‌കൂളുകളിലാണ് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തിയത്. ഓഡിറ്റിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്‌കുളുകളിലെ രക്ഷിതാക്കളായ ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ കില ഫെസിലിറ്റേറ്റര്‍മാര്‍ നല്‍കുകയുണ്ടായി. തുടര്‍ന്ന് സ്‌കൂളുകളില്‍ സമ്പൂര്‍ണ്ണ പരിശോധന നടത്തി. കണ്ടെത്തിയ കാര്യങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് രക്ഷിതാക്കളടങ്ങിയ സ്‌കൂള്‍ സഭയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങുകയും ചെയ്തു.
ജില്ലയില്‍ വൈത്തിരി ഉപജില്ലയില്‍ അഞ്ചും, സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ എട്ടും മാനന്തവാടി ഉപജില്ലയില്‍ ഏഴും സ്‌കൂളുകളെയാണ് സോഷ്യല്‍ ഓഡിറ്റിന് തെരഞ്ഞെടുത്തത്. വൈത്തിരി ഉപജില്ലയിലെ ഗവ.എല്‍.പി.സ്‌കൂള്‍ കുറിച്ച്യാര്‍മല, ഗവ.ഹൈസ്‌കൂള്‍ അച്ചൂര്‍, ഗവ.എല്‍.പി.സ്‌കൂള്‍ വെങ്ങപ്പള്ളി, അമ്മസഹായം യു.പി.സ്‌കൂള്‍ തെക്കുംതറ, സെന്റ് മേരീസ് യു.പി.സ്‌കൂള്‍ തരിയോട് എന്നീ സ്‌കുളുകളിലാണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയത്.
വൈത്തിരി ഉപജില്ലയില്‍ സ്‌കൂള്‍ സഭ പൂര്‍ത്തായതിനെ തുടര്‍ന്ന് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. രക്ഷിതാക്കള്‍, സ്‌കൂള്‍ പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍, പ്രധാനധ്യാപകര്‍, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍, ആരോഗ്യം,കൃഷി, സപ്ലൈകോ തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, വിദ്യാഭ്യാസ വകുപ്പ് ജില്ലാ-ഉപജില്ലാ ഓഫീസര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കില ഫെസിലിറ്റേറ്റര്‍മാര്‍ പബ്ലിക് ഹിയറിങ്ങില്‍/പൊതുസഭയില്‍ പങ്കെടുത്തു.
പൊതുസഭ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി അധ്യക്ഷത വഹിച്ചു.. ഓഡിറ്റര്‍മാര്‍ തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കുയും വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. ഓഡിറ്റിന്റെ ഭാഗമായി തയ്യാറാക്കിയ സ്‌കൂള്‍തല വിവരശേഖരണ റിപ്പോര്‍ട്ട് പ്രധാനധ്യാപരായ കെ.സത്യജിത്, ഡി.ബി.യാന്‍ഗസ്റ്റി, എം.കെ.കവിത, സാജുജോണ്‍, വി.എം.ബിജുമോന്‍ എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി.
വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ.കെ.ടി.അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, നൂണ്‍ഫീഡിംഗ് ജില്ലാ സൂപ്പര്‍വൈസര്‍ എസ്.ബിനുരാജ്, വൈത്തിരി ഉപജില്ലാ എന്‍.എം.ഒ ജെന്‍സി ബാസ്റ്റിന്‍, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ ആഭ രമേഷ്, ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ.ശിവദാസ്, കൃഷി വകുപ്പ് മാര്‍ക്കറ്റിംഗ് എ.ഡി.എ എ.ആര്‍.ചിത്ര, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി.രാജേന്ദ്രന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി.അഞ്ജലി, കില ഫെസിലിറ്റേറ്റര്‍മാരായ ടി.കെ.മമ്മുട്ടി, പി.എ.തോമസ് പ്രസംഗിച്ചു. കില ഫെസിലിറ്റേറ്റര്‍ പി.പി.മുഹമ്മദ് സ്വാഗതവും വൈത്തിരി ഉപജില്ലാ ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് കെ.അമ്പിളി നന്ദിയും പറഞ്ഞു.
മാനന്തവാടി ഉപജില്ലാതല പബ്ലിക് ഹിയറിംഗ് ഒക്‌ടോബര്‍ 5 തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മാനന്തവാടി ലിറ്റില്‍ഫ്‌ളവര്‍ എല്‍.പി.സ്‌കൂളിലും, സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ തല പബ്ലിക് ഹിയറിംഗ് ഒക്‌ടോബര്‍ 5 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ഡയറ്റ് ഹാളിലും നടക്കും.


ക്യാപ്ഷന്‍---- സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് ഭാഗമായുള്ള വൈത്തിരി ഉപജില്ലാ പൊതുസഭ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഉദ്ഘാടനം ചെയ്യുന്നു.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു