ലോറി ഇടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു
Kerala
September 30, 2026 | 04:47 AM
ചേലേമ്പ്ര: ജോലിക്ക് പോവുന്നതിനിടെ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പടിഞ്ഞാറ്റി പൈ സ്വദേശി മാധവം വീട്ടിൽ എയർ ഇന്ത്യ സെക്യൂരിറ്റി സുനിൽ കുമാറിന്റെ മകൻ അനന്തു സുനിൽ (24) ആണ് മരിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിലെ ജീവനക്കാരനാണ്.
ഇന്നലെ പുലർച്ചെ 5:45 ന് കൊണ്ടോട്ടി കൊട്ടപ്പുറത്ത് ആയിരുന്നു അപകടം. ഗുരതര പരിക്കേറ്റു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
രാവിലെ 5.30 ഓടെ വീട്ടിൽനിന്ന് വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെ കൊട്ടപ്പുറത്തുവെച്ചായിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻതന്നെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ: ദീപ. സഹോദരി: സ്നിയ ലക്ഷ്മി. സംസ്കാരം നാളെ (30-09-)രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Comments