കൃത്യമായ തെളിവുകളുണ്ടായിട്ടും ഭരദ്വാജിന് ജാമ്യം, ഉമർ ഖാലിദ് ജയിലിൽ തന്നെ'; നീതിന്യായ വ്യവസ്ഥയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് അഭിജീത് ദിപ്കെ
Editors Pick
September 16, 2026 | 08:22 AM
ജന്തർ മന്തറിൽ വെച്ച് ദളിത് വിദ്യാർത്ഥിനിയുടെ പിതാവിനെ മർദ്ദിച്ച കേസിൽ ഹിന്ദുത്വ ഇൻഫ്ലുവൻസറായ സ്വതന്ത്ര ഭരദ്വാജിന് പട്യാല ഹൗസ് കോടതി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്.
മർദ്ദനത്തിന്റെ കൃത്യമായ തെളിവുകൾ ക്യാമറയിൽ പതിഞ്ഞിട്ടും പ്രതികൾ ദിവസങ്ങൾക്കകം വളരെ എളുപ്പത്തിൽ ജാമ്യത്തിലിറങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത് . എന്നാൽ ഇതിന് നേരെ വിപരീതമായി യാതൊരുവിധ വിചാരണയോ വാദംകേൾക്കലോ പോലുമില്ലാതെ ആറ് വർഷമായി മറ്റൊരാൾ ജയിലിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് . 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് ആറ് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നീതിപീഠത്തിന്റെ ഈ നടപടിക്കെതിരെ അഭിജീത് ദിപ്കെ രംഗത്തെത്തിയത്. ഒരേ നീതിന്യായ വ്യവസ്ഥയിൽ നിന്ന് തന്നെ തികച്ചും വ്യത്യസ്തവും വിവേചനപരവുമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിലൂടെ വിമർശിച്ചത്.
കർശന വ്യവസ്ഥകളോടെയാണ് പട്യാല ഹൗസ് കോടതി സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം എന്നത് കോടതി നൽകുന്ന വിശ്വാസമാണെന്നും, അത് കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനുള്ള ഒരു ട്രോഫിയല്ലെന്നും സെഷൻസ് ജഡ്ജി ഉത്തരവിൽ ഓർമ്മിപ്പിച്ചു. ഗൗരവമേറിയ ഇത്തരം കേസുകളിൽ ജാമ്യം ലഭിച്ച ശേഷം നടത്തുന്ന പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിലെ ആഹ്ലാദങ്ങളും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, ഇത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നത്.
Comments