പുളിക്കൽ പഞ്ചായത്ത് എം.എസ്.എഫ് കൺവെൻഷൻ: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യം
Editors Pick
September 12, 2026 | 10:48 AM
പുളിക്കൽ: വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പി.എം. ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് എം.എസ്.എഫ് പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ഇസ്മായിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ഷാമിൽ പി. അധ്യക്ഷത വഹിച്ചു
പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ റദ്ദാക്കണമെന്നും, അതിന് സാധിക്കാത്ത സാഹചര്യത്തിൽ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക പ്രമേയം കൺവെൻഷൻ അംഗീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) പി.എം. ശ്രീ പദ്ധതിയിലൂടെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും, ഇതുവഴി രാജ്യത്തെ വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കപ്പെടുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് എം.എസ്.എഫ് വൈസ് പ്രസിഡന്റ് ജസീം പ്രമേയം അവതരിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് ഫാരിസ് ഒമാനൂർ
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ഇസ്മായിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ഷാമിൽ പി. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സഫ്വാൻ മംഗലത്ത്, സെക്രട്ടറി മുഹ്‌സിൻ മാസ്റ്റർ, മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ് കെ.പി. സഫിറുദ്ദീൻ, നൈനൂസ്, മുഹമ്മദ് റഹൂഫ് തുടങ്ങിയവർ സംസാരിച്ചു.
Comments