Wednesday, September 09, 2026
News99 Kerala

നടന ഭാവത്തിൻ്റെ സുകൃതം,മഹാ നടൻ മമ്മൂട്ടിക്ക് ഇന്ന് 75 ആം പിറന്നാൾ

Logo
Editors Pick September 07, 2026 | 03:23 AM
News Image
ഭരത് മമ്മുട്ടി ഇന്ന്
75 ന്റെ നിറവിൽ.

മലയാളത്തിൻ്റെ നിത്യ വസന്തം മമ്മൂട്ടിക്ക് ഇന്ന് 75 ആം പിറന്നാൾ.
മലയാള സിനിമയിൽ വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾക്ക്
ജീവനും തുടിപ്പും നൽകിയ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി
1951 സെപ്റ്റംബർ
7 ന് കോട്ടയം ജില്ലയിലെ
ചെമ്പിൽ ജനിച്ചു.
75 ആം വയസ്സിലും ജന മനസ്സുകളിൽ ഇന്നും നിറസാന്നിധ്യമായി
മായാത്ത
വിസ്മയമായി അദ്ദേഹം മാറുന്നു.
അഭിനയത്തിന്റെ ബാലപാഠങ്ങൾ ഇനിയും ഒട്ടേറെ പഠിക്കാൻ ഉണ്ടെന്നും അഭിനയത്തിന്റെ ഔന്നിത്യം ഞാൻ മനസ്സിലാക്കുന്നത് അഭിനയ ചക്രവർത്തി സത്യന്റെ ചിത്രങ്ങൾ കണ്ടു കൊണ്ടാണ് എന്നും അദ്ദേഹം സമ്മതിക്കുമ്പോൾ ഒരു മഹാനടൻ എന്ന അഹങ്കാരമോ ധാർഷ്ട്യമോ
പ്രകടിപ്പിക്കാതെ വിനയാന്വിതനായി അദ്ദേഹം മാറുന്നു.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മമ്മൂട്ടി തിരികെ എത്തുന്നതിനുള്ള ആരവം മുഴങ്ങുന്നതും
അഭിനയ സപര്യയോടുള്ള അഭിനിവേശത്തിൻ്റെ തിരിയിളക്കം തന്നെ.
വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജന്മം നൽകാൻ
അഭിനയത്തിന്റെ മർമ്മമറിഞ്ഞ ഈ ഭരതമുനിക്ക് സാധ്യമാകട്ടെ. പിറന്നാളാശംസകൾ

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം