Wednesday, September 09, 2026
News99 Kerala

ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

Logo
Editors Pick September 04, 2026 | 09:11 AM
News Image
കഴിഞ്ഞ മാസം ഫുക്കറ്റിൽ നിന്നും ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ എ.ഐ 2379 എയർബസ് എ320 നിയോ വിമാനത്തിലുണ്ടായ അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത് . 137 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 145 പേരുമായി 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വെറും അഞ്ച് സെക്കൻഡിന്റെ വ്യത്യാസത്തിൽ വിമാനത്തിന്റെ മൂന്ന് പ്രധാന ഹൈഡ്രോളിക് സംവിധാനങ്ങളും (ഗ്രീൻ, ബ്ലൂ, യെല്ലോ) ഒരേസമയം തകരാറിലാകുകയായിരുന്നു. ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും കോക്പിറ്റിൽ തുടർച്ചയായി അപായമണി മുഴങ്ങുകയും ചെയ്തത് . നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പൊടുന്നനെ 372 അടി മുകളിലേക്ക് കുതിച്ചുയരുകയും തൊട്ടടുത്ത നിമിഷം 292 അടി താഴേക്ക് കുത്തനെ പതിക്കുകയും ചെയ്തത്.

വിമാനം സുരക്ഷിത ഉയരത്തിലായിരുന്നതിനാൽ ഈ സമയം സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്നത്. അതിനാൽ വിമാനം പെട്ടെന്ന് ആടിയുലഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും സീറ്റുകളിൽ നിന്നും ക്യാബിനകത്ത് തെറിച്ചുവീണത് . ഇരുപത് യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഉൾപ്പെടെ 24 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ തെറിച്ചുവീണ ആഘാതത്തിൽ വിമാനത്തിന്റെ സീലിംഗ് പാനലുകൾ, ഓവർഹെഡ് ബിന്നുകൾ, എമർജൻസി എക്സിറ്റ് ഹാൻഡിൽ, ജീവനക്കാരുടെ ഇരിപ്പിടങ്ങൾ, ശൗചാലയം എന്നിവയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചത്.

അപകടമുണ്ടായ ഉടൻ തന്നെ ആദ്യം കോ-പൈലറ്റും തുടർന്ന് മുഖ്യ പൈലറ്റും ഇടപെട്ട് ഹൈഡ്രോളിക് സംവിധാനങ്ങൾ പുനഃസ്ഥാപിച്ച് വിമാനം നിയന്ത്രണത്തിലാക്കിയിരുന്നു. ഇത്രയും വലിയൊരു അപകടം നടന്നിട്ടും തൊട്ടടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാതെ ഡൽഹിയിലേക്ക് തന്നെ വിമാനം പറത്താനാണ് ഇവർ തീരുമാനിച്ചിരുന്നത്. എന്നാൽ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം പൈലറ്റുമാരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗുരുതരമായ മറ്റൊരു സുരക്ഷാ വീഴ്ച കൂടി പുറത്തുവരുന്നിരിക്കുന്നത് . ശ്വാസപരിശോധനയിൽ ഇരുവരും മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായെങ്കിലും, തുടർന്ന് നടത്തിയ രക്തപരിശോധനയിൽ മുഖ്യ പൈലറ്റ് ലഹരി (സൈക്കോ ആക്ടീവ് സബ്സ്റ്റൻസ്) ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം