Wednesday, September 09, 2026
News99 Kerala

ചോദ്യങ്ങൾ ചോദിക്കുന്നവരുടെ വായടപ്പിക്കാനാകില്ല": ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

Logo
Editors Pick September 01, 2026 | 06:04 AM
News Image
ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി ചോദ്യങ്ങൾ ചോദിക്കുന്നവരുടെ വായടപ്പിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് പ്രമുഖ നടൻ പ്രകാശ് രാജ്. കർണാടകയിലെ പ്രശസ്ത നാടക കൂട്ടായ്മയായ 'സമുദായ'യുടെ അൻപതാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ ധാർവാഡിലെത്തിയ തനിക്ക് നേരെ ബിജെപി ഗുണ്ടകളെ അയച്ചതായി അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചിരിക്കുന്നത്

രാജ്യത്തെയും യുവാക്കളെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളും സമൂഹത്തിൽ കലയുടെ സ്വാധീനവും ചർച്ച ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ ശില്പശാലകളും സെമിനാറുകളുമാണ് 'സമുദായ' സംഘടിപ്പിച്ചിരിക്കുന്നത് . എന്നാൽ ഇത്തരം അർത്ഥവത്തായ ചർച്ചകൾ നടക്കുന്നതിലുള്ള അസഹിഷ്ണുത കാരണമാണ് പരിപാടി തടസ്സപ്പെടുത്താൻ ബിജെപി ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തന്റേയും സഹപ്രവർത്തകരായ അഭിജിത് ദീപ്‌കേ, നേഹ ബോറ എന്നിവരുടെയും പോസ്റ്ററുകളിൽ മഷിയൊഴിച്ച നടപടിക്കെതിരെ അതിരൂക്ഷമായാണ് പ്രകാശ് രാജ് പ്രതികരിച്ചിരിക്കുന്നത്.

'ചോദ്യങ്ങൾ ചോദിക്കുന്നു എന്ന ഒറ്റ കാരണത്താലാണോ ഞങ്ങൾക്ക് നേരെ മഷിയൊഴിക്കുന്നത്? മഷികൊണ്ട് എഴുതുകയും വായിക്കുകയുമാണ് വേണ്ടത്, അല്ലാതെ അത് മറ്റുള്ളവർക്ക് നേരെ വലിച്ചെറിയുകയല്ല എന്ന് വിദ്യാസമ്പന്നയായ പെൺകുട്ടി നേഹ ബോറ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? ഇത്തരം ബാലിശമായ കളികൾ നിർത്തണം' - അദ്ദേഹം ആവശ്യപ്പെട്ടത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം