Wednesday, September 09, 2026
News99 Kerala

വന്ദേമാതരം വിവാദം: അമിത് ഷായ്ക്ക് മറുപടിയുമായി കപിൽ സിബൽ; ബി.ജെ.പി പരിപാടികളിൽ ഗാനം പൂർണ്ണമായി പാടാറുണ്ടോയെന്ന് ചോദ്യം

Logo
Editors Pick August 21, 2026 | 07:42 AM
News Image
പാർട്ടി യോഗങ്ങളിൽ ദേശീയഗാനമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ 'ദേശവിരുദ്ധം' എന്ന് വിമർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കപിൽ സിബൽ എം.പി. 1950 മുതൽ ബി.ജെ.പി നടത്തുന്ന ഔദ്യോഗികവും സ്വകാര്യവുമായ പരിപാടികളിൽ ഗാനം പൂർണ്ണമായി പാടാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചിരിക്കുന്നത് . ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയോ, പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടൽ ബിഹാരി വാജ്‌പേയിയോ ഇത് പൂർണ്ണമായി ആലപിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സിബൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അന്ന് ബി.ജെ.പി നേതാക്കൾ ഇത് പൂർണ്ണമായി പാടിയിട്ടില്ലെങ്കിൽ അവരെയും 'ദേശവിരുദ്ധർ' എന്ന് വിളിക്കാനാകുമോ എന്ന് ചോദിച്ച അദ്ദേഹം, വിഷയത്തിൽ ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് പ്രകടമാകുന്നതെന്നും കുറിച്ചത് . സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രപരമായ തീരുമാനങ്ങളെ അപകീർത്തിപ്പെടുത്തി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നത് .

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം