Wednesday, September 09, 2026
News99 Kerala

മന്ത്രിമാരുടെ സോഷ്യൽ മീഡിയ റാങ്കിങ്: നരേന്ദ്ര മോദി ഒന്നാമത്; റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്ര സർക്കാർ

Logo
Editors Pick August 20, 2026 | 10:12 AM
News Image
ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവാക്കൾക്കിടയിൽ ഡിജിറ്റൽ ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രകടനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച ഈ റാങ്കിങ് പട്ടികയിൽ കാബിനറ്റ് മന്ത്രിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു .

2026 മെയ് 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നര മാസക്കാലത്തെ മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . കാബിനറ്റ് മന്ത്രിമാർ മുതൽ താഴെത്തട്ടിലുള്ള നേതാക്കൾ വരെയുള്ളവർ പങ്കുവെച്ച ഉള്ളടക്കങ്ങൾക്ക് വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭിച്ച സ്വീകാര്യതയാണ് റാങ്കിങ്ങിനായി പ്രധാനമായും പരിഗണിച്ചിരിക്കുന്നത് .

ഇൻസ്റ്റാഗ്രാം, എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനങ്ങളാണ് റാങ്കിങ്ങിനായി വിലയിരുത്തിയത്. ഈ പ്ലാറ്റ്‌ഫോമുകളിലുമുള്ള പ്രതിദിന പോസ്റ്റുകളുടെ ശരാശരി എണ്ണം, പോസ്റ്റുകൾക്ക് ലഭിച്ച മൊത്തത്തിലുള്ള സ്വീകാര്യത, ഒരു പോസ്റ്റിന് ലഭിക്കുന്ന ശരാശരി പ്രതികരണം, ലൈക്കുകൾ, ശരാശരി ലൈക്കുകൾ, ഫോളോവേഴ്സിന്റെ എണ്ണം എന്നിവ കൃത്യമായി അവലോകനം ചെയ്താണ് ഈ സ്കോർകാർഡ് തയ്യാറാക്കിയിരിക്കുന്നത്.

തങ്ങളുടെ ഡിജിറ്റൽ ആശയവിനിമയ തന്ത്രത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയും കേന്ദ്ര സർക്കാരും ഇൻസ്റ്റാഗ്രാം പോലുള്ള യുവജന കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നിരിക്കുന്നത് സമീപകാലത്ത് പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിൽ നിന്നും വരുന്ന പോസ്റ്റുകൾ ഏറെ അനൗദ്യോഗികവും ഡിജിറ്റൽ ക്രിയേറ്റർമാരുടെ ശൈലിയിലുള്ളതുമാണിരുന്നു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം