Wednesday, September 09, 2026
News99 Kerala

98,592 സർക്കാർ സ്‌കൂളുകളിൽ പെൺകുട്ടികളുടെ ശൗചാലയങ്ങൾ ഉപയോഗശൂന്യം. സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

Logo
Editors Pick August 18, 2026 | 09:55 AM
News Image
രാജ്യത്തെ ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രവർത്തനക്ഷമമായ ശൗചാലയങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത് . ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച്, ഹർജി ജസ്റ്റിസ് ജെബി പർദിവാല അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റിയത്.

രാജ്യത്തെ 98,592 സർക്കാർ സ്കൂളുകളിൽ പെൺകുട്ടികൾക്കായി ഉപയോഗയോഗ്യമായ ശൗചാലയങ്ങളില്ലെന്ന നിതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ദീപക് കൻസാൽ ഉൾപ്പെടെയുള്ളവരാണ് കേന്ദ്ര സർക്കാരിനും വിവിധ സംസ്ഥാനങ്ങൾക്കുമെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് . ശൗചാലയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് തേടണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് .

ഹർജിയിലെ ആവശ്യം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ഇതേ വിഷയത്തിൽ ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നേരത്തെ വിശദമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആ ബെഞ്ച് തന്നെ വിഷയം തുടർനിരീക്ഷണം നടത്തിവരികയാണെന്നും വ്യക്തമാക്കിയത് . ആർത്തവ ശുചിത്വവും ആരോഗ്യവും ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കിയ മുൻ ഉത്തരവ് പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് നിർദേശിച്ചത്. തുടർന്നാണ് പുതിയ ഹർജിയും ഇതേ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്.

സർക്കാർ, സ്വകാര്യ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ, ശുദ്ധജല ലഭ്യത, കൈ കഴുകാനുള്ള സൗകര്യങ്ങൾ, സൗജന്യ സാനിറ്ററി നാപ്കിനുകൾ എന്നിവ ഉറപ്പാക്കണമെന്ന് കോടതി നേരത്തെ കർശന നിർദേശം നൽകിയിരുന്നത് . എന്നാൽ നിതി ആയോഗിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിർദേശങ്ങൾ പലയിടത്തും പൂർണമായി നടപ്പായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പുതിയ ഹർജി കൂടി എത്തുന്നതോടെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പുരോഗതി സമഗ്രമായി വിലയിരുത്താൻ നിരീക്ഷണ ബെഞ്ചിന് സാധിചിരിക്കും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം