Wednesday, September 09, 2026
News99 Kerala

മട്ടൻ കൊണ്ട് ഗുണമില്ല, ചെലവും കൂടുതൽ; തടവുകാർക്ക് ചിക്കനും മുട്ടയും നൽകുന്നത് പരിഗണിക്കും': ജയിൽ സുരക്ഷയ്ക്ക് എഐ സംവിധാനവുമെന്ന് ഡിജിപി.

Logo
Editors Pick August 14, 2026 | 10:42 AM
News Image
സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണക്രമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പ് ആലോചിക്കുന്നത്. നിലവിൽ നൽകി വരുന്ന മട്ടൻ ഒഴിവാക്കി പകരം ചിക്കനും മുട്ടയും നൽകുന്ന കാര്യമാണ് പരിഗണനയിലുള്ളത്. മട്ടൻ പോലുള്ള റെഡ് മീറ്റുകൾ ജീവിതശൈലീ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാലും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലുമാണ് ഈ നീക്കംഉള്ളത്.

നിലവിൽ തടവുകാരന് പ്രതിദിനം 100 ഗ്രാം മട്ടനാണ് നൽകുന്നത്. ശാരീരിക അധ്വാനമില്ലാത്തവർക്ക് ഇതുകൊണ്ട് ഗുണമില്ലെന്നും തടവുകാർക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാൻ ചിക്കനും മുട്ടയും നൽകുന്നതാണ് അഭികാമ്യമെന്നും ജയിൽ ഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കിയിരിക്കുന്നത് . ഇതുസംബന്ധിച്ച റിപ്പോർട്ട് പഠനത്തിന് ശേഷം സർക്കാരിന് കൈമാറും. സർക്കാറിന്റെ അംഗീകാരം ലഭിച്ചശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

തടവുകാരെ തിരുത്തി സമൂഹത്തിലേക്ക് മടക്കിയെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജയിലുകളുടെ പേര് മാറ്റുന്നത് സംബന്ധിച്ച റിപ്പോർട്ടും സർക്കാരിന് നൽകും. വിദേശരാജ്യങ്ങളിലെപ്പോലെ ‘കറക്ഷൻ ഹോം’ മാതൃകയിലേക്ക് മാറ്റാനാണ് ആലോചന ഉള്ളത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം