Wednesday, September 09, 2026
News99 Kerala

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം: കഴുത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ നടി ഷക്കീല

Logo
Kerala August 13, 2026 | 09:14 AM
News Image
മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെത്തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നടി ഷക്കീലയ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തിയത് . ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയ താരം, തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നേരിട്ട കടുത്ത ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് . നിലവിൽ നെക്ക് കോളർ ധരിച്ച് പൂർണ വിശ്രമത്തിലാണ് താരം.

ശരിയായ രീതിയിലല്ലാതെ മണിക്കൂറുകളോളം കിടന്നുകൊണ്ട് ഫോൺ ഉപയോഗിച്ചതാണ് രോഗാവസ്ഥ വഷളാക്കിയതെന്ന് ഷക്കീല പറയുന്നു. കട്ടിലിൽ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മൂന്നും നാലും മണിക്കൂറോളം തുടർച്ചയായി ഗെയിം കളിക്കുകയും റീൽസ് കാണുകയും ചെയ്യാറുണ്ടായിരുന്നു. തെറ്റായ പോസ്ചറിലുള്ള കിടപ്പ് കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിച്ചതോടെയാണ് ശസ്ത്രക്രിയ വേണ്ടിവന്നിരിക്കുന്നത്.

ശസ്ത്രക്രിയയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപ ചെലവായെന്നും നിലവിൽ ഭക്ഷണം കഴിക്കാനും എഴുന്നേൽക്കാനും പോലും മറ്റുള്ളവരുടെ സഹായം വേണമെന്നും ഷക്കീല പറഞ്ഞത് . അനാവശ്യമായി ഫോൺ ഉപയോഗിച്ച് സമയം കളയരുതെന്നും കുട്ടികൾക്ക് ഫോൺ നൽകരുതെന്നും ആരാധകർക്ക് മുന്നറിയിപ്പ് നൽകിയ താരം, ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും അഭ്യർത്ഥിച്ചത്.

2000-ൽ പുറത്തിറങ്ങിയ ‘കിന്നാരത്തുമ്പികൾ’ എന്ന ചിത്രത്തിലൂടെയാണ് ഷക്കീല ശ്രദ്ധ നേടുന്നത്. 12 ലക്ഷം രൂപ ബജറ്റിൽ നിർമിച്ച ചിത്രം 4 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായിരുന്നു. പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായ താരം ‘ഛോട്ടാ മുംബൈ’, ‘തേജാഭായ് ആന്റ് ഫാമിലി’, ‘അഴകിയ തമിഴ് മകൻ’, ‘ശിവ മനസുല ശക്തി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം