Wednesday, September 09, 2026
News99 Kerala

പരീക്ഷയെ വരവേൽക്കാം; ‘പെപ്പ് ടോക്ക്’ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു..

Logo
Editors Pick August 11, 2026 | 12:50 PM
News Image
കൊണ്ടോട്ടി: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പരയായ ‘പെപ്പ് ടോക്ക്’ പദ്ധതിയുടെ ഭാഗമായി ‘പരീക്ഷയെ വരവേൽക്കാം’ എന്ന പേരിൽ വിജയഭേരി–വിജയസ്പർശം വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

പരീക്ഷയെ ആത്മവിശ്വാസത്തോടെയും പോസിറ്റീവ് മനോഭാവത്തോടെയും നേരിടാനും പഠനത്തിൽ മികച്ച മുന്നേറ്റം കൈവരിക്കാനും വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു ക്ലാസ്.
സംസ്ഥാന നല്ലപാഠം അവാർഡ് ജേതാവ് അബിഷ കെ. പരിപാടി ഉദ്ഘാടനം ചെയ്തു. കെ. എം. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർലറ്റ് ദിവിൻദാസ് മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.

പരീക്ഷാ സമ്മർദ്ദങ്ങളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനും ലക്ഷ്യബോധത്തോടെ പഠനത്തെ സമീപിക്കുന്നതിനുമുള്ള പ്രായോഗിക നിർദേശങ്ങളും ക്ലാസിൽ പങ്കുവെച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം