Wednesday, September 09, 2026
News99 Kerala

ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് സമർപ്പണം ആഗസ്റ്റ് 8 ന്: ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും

Logo
Kerala August 06, 2026 | 04:55 AM
News Image

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജിൻ്റെ സമർപ്പണം ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 9 മണിക്ക് ബഹു.ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരൻ നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ശ്രീ.എ വി ഗോപിനാഥ് അധ്യക്ഷനാകും. ശ്രീ.എൻ.കെ.അക്ബർ എം എൽ എ മുഖ്യാതിഥിയായും നഗരസഭാ ചെയർ പേഴ്സൻ ശ്രീമതി. സുനിത അരവിന്ദൻ ,ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, ശ്രീ.കെ .എസ് .ബാലഗോപാൽ ,ശ്രീമതി എം.യു ഷിനി ജ,വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ, കുംഭകോണം ശ്രീഗുരുവായൂരപ്പൻ ഭക്ത സേവാസംഘം ഭാരവാഹികൾ എന്നിവർ സന്നിഹിതരാകും. ശ്രീ ഗുരുവായൂരപ്പൻ ഭക്ത സേവാസംഘം കുംഭകോണം ട്രസ്റ്റാണ് ശ്രീ ഗുരുവായൂരപ്പൻ സ്റ്റേജ് വഴിപാടായി നിർമ്മിച്ച് സമർപ്പിക്കുന്നത്.

ആനവര ചിത്രരചനാ മത്സരം
.................
മാതൃഭൂമിയും ഗുരുവായൂർ ദേവസ്വവുമായി ചേർന്ന് നടത്തുന്ന നാലാമത്ആന വര ചിത്രരചനാ മത്സരം അന്നേ ദിവസം രാവിലെ 10 മണി മുതൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. എൽ.പി, യുപി, എച്ച്, എസ്, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ആയിരത്തിലേറെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും.

രാത്രി ഏഴിന് ചങ്ങനാശേരി ജയകേരള അവതരിപ്പിക്കുന്ന " ശ്രീ ഗുരുവായൂരപ്പൻ '' നൃത്ത നാടകം അരങ്ങേറും.
ചടങ്ങിലേക്ക് എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം