Monday, July 27, 2026
News99 Kerala

ജയിലിലെ പ്രണയം വിവാഹത്തിലേക്ക്: അപൂർവ്വ മുഹൂർത്തത്തിന് സാക്ഷിയായി ജോധ്പൂർ തുറന്ന ജയിൽ

Logo
Editors Pick July 23, 2026 | 07:20 AM
News Image
കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ വെച്ചുണ്ടായ പ്രണയത്തിന് ഒടുവിൽ വിവാഹത്തിലൂടെ സാഫല്യം. രാജസ്ഥാനിലെ ജോധ്‌പൂർ മാണ്ഡോർ തുറന്ന ജയിലിലാണ് അപൂർവ്വമായ ഈ വിവാഹച്ചടങ്ങ് നടന്നിരിക്കുന്നത് . രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക വിധിപ്രകാരം വരൻ മൂലാറാം ഭാട്ടി (33), വധു സീമ ഘാട്‌സെ (31) എന്നീ രണ്ട് ജീവപര്യന്തം തടവുകാരാണ് ജയിലിനുള്ളിൽ വെച്ച് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ 2017 ഫെബ്രുവരി മുതൽ തടവുശിക്ഷ അനുഭവിക്കുകയാണ് മൂലാറാം ഭാട്ടി. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് സീമ ഘാട്‌സെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് അധികൃതർ ഇരുവരേയും പിന്നീട് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റിയിരിക്കുന്നത് . ഇവിടെ വെച്ചുള്ള കൃഷിപ്പണികൾക്കും മറ്റ് ജോലികൾക്കുമിടെയുണ്ടായ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നത്.

വിവാഹം കഴിക്കുന്നതിനായി തൻ്റെ ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂലാറാം നൽകിയ ഹരജിയിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. ജസ്റ്റിസ് പി.എസ്. ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്‌നാഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം തടവുകാർക്കുമുണ്ട്. ശിക്ഷ അനുഭവിക്കുന്നു എന്ന ഒറ്റക്കാരണത്താൽ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് പരസ്‌പര സമ്മതത്തോടെ വിവാഹം കഴിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നത്.

ഇത്തരം നടപടികൾ തടവുകാരുടെ മാനസിക പരിവർത്തനത്തിനും സമൂഹത്തിലേക്കുള്ള മികച്ച പുനരധിവാസത്തിനും വലിയ രീതിയിൽ സഹായിക്കുമെന്നും കോടതി വ്യക്തമാക്കിയത് . തുറന്ന ജയിലിനുള്ളിൽ വെച്ച് ചടങ്ങ് നടത്തുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജയിൽ അധികൃതരുടെ പൂർണ്ണ മേൽനോട്ടത്തിൽ ചടങ്ങ് നടത്താൻ ഹൈക്കോടതി നിർദേശിചിരിക്കുന്നത്.

കോടതിയുടെ നിർദേശപ്രകാരം പുരോഹിതനടക്കം 21 പേർക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നത് . അടുത്ത കുടുംബാംഗങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെ സാക്ഷിയാക്കി മൂലാറാമും സീമയും വരണമാല്യം ചാർത്തിയത് . തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർ നവദമ്പതികളെ ആശീർവദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തത്.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം