Wednesday, September 09, 2026
News99 Kerala

ഇന്തോനേഷ്യക്ക് വേണം ഇന്ത്യൻ വോട്ടിങ് മെഷീനുകൾ ഇ.വി.എം കരാറിൽ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും.

Logo
International July 08, 2026 | 08:32 AM
News Image
ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) പ്രവർത്തനത്തെച്ചൊല്ലി രാഷ്ട്രീയ വിമർശനങ്ങൾ തുടരുമ്പോഴും, ഇന്ത്യൻ നിർമ്മിത വോട്ടിങ് മെഷീനുകൾക്ക് ലോകരാജ്യങ്ങൾക്കിടയിൽ വൻ സ്വീകാര്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനിടെയാണ് ഇ.വി.എമ്മുകൾ സ്വന്തമാക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്തോനേഷ്യ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ വോട്ടിങ് മെഷീനുകൾ ഉപയോഗിക്കാൻ ഒരുങ്ങിരിക്കുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ചും ഇ.വി.എമ്മിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി ഇന്തോനേഷ്യൻ പ്രതിനിധി സംഘം നേരത്തെ തന്നെ ഇന്ത്യയിൽ എത്തിയിരുന്നത് . ഇതിന് ശേഷമാണ് ഔദ്യോഗിക കരാറിലേക്ക് നീങ്ങിയത്. നേപ്പാൾ, ഭൂട്ടാൻ, നമീബിയ തുടങ്ങി നിരവധി രാജ്യങ്ങൾ നിലവിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് മാതൃകകളെ പഠനവിധേയമാക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള 28 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകളുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം തന്നെ സഹകരണ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ആദ്യമായി തങ്ങളുടെ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വിദേശ രാജ്യം ഭൂട്ടാനാണ്. പിന്നാലെ ആഫ്രിക്കൻ രാജ്യമായ നമീബിയയും ഇന്ത്യൻ ഇ.വി.എമ്മുകൾ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയിരുന്നത് . വോട്ടിങ് മെഷീനുകൾക്ക് പുറമെ, ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ വിരലിൽ പതിക്കുന്ന മായിക്കാനാവാത്ത മഷിക്കും വിദേശത്ത് വലിയ ആവശ്യക്കാരാണുള്ളത്. കള്ളവോട്ട് തടയുന്നതിനും വോട്ടെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുമായി ഉപയോഗിക്കുന്ന ഈ പ്രത്യേക മഷി നിലവിൽ നിരവധി രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യ്തിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം