Saturday, October 24, 2026
News99 Kerala

കിച്ചു ഇത് വരെ തിരിഞ്ഞ് നോകിയിട്ടില്ല :ഞാൻ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് എനിക്കറിയില്ല; രേണു സുധി

Logo
Kerala June 26, 2026 | 08:56 AM
News Image
11 വയസ്സ് മുതൽ ഞാൻ നോക്കിവളർത്തിയ എന്റെ മകൻ കിച്ചു ഇതുവരെ എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല,” എന്നായിരുന്നു രേണു സുധിയുടെ വികാരനിർഭരമായ വാക്കുകൾ.

തനിക്ക് അസുഖമായിരുന്ന സമയത്ത് കിച്ചു തന്നെ കാണാൻ വന്നുവെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും, അത് വ്യാജവാർത്തയാണെന്ന് രേണു സുധി വ്യക്തമാക്കി. “അവൻ വന്നിട്ടില്ല. എന്തായാലും അതൊക്കെ ഫേക്ക് ന്യൂസായിരുന്നു. ഞാൻ കിടപ്പിലായിരുന്ന സമയത്തുപോലും അവൻ എന്നെ കാണാൻ വന്നില്ല,” എന്ന് അവർ പറഞ്ഞു.

ഇത് വിവാദമാക്കാനല്ല താൻ പറയുന്നതെന്നും, കിച്ചുവിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും അവർ വ്യക്തമാക്കി. “അവൻ എന്നെ ക്ഷമിക്കട്ടെ. എന്റെ വാക്കുകൾ ആരും വിവാദമാക്കരുത്. ഞാൻ മനസ്സിലുള്ള വിഷമം മാത്രമാണ് പറയുന്നത്,” എന്നും അവർ കൂട്ടിച്ചേർത്തു.

അസുഖകാലത്ത് കുടുംബവും സുഹൃത്തുക്കളും തനിക്ക് വലിയ പിന്തുണ നൽകിയെന്നും രേണു സുധി നന്ദിയോടെ ഓർത്തു. അമ്മ, അച്ഛൻ, സഹോദരങ്ങൾ, മാനേജർ കരിഷ്മ, ക്യാമറ കൈകാര്യം ചെയ്യുന്ന സഹോദരൻ, കൂടാതെ നിരവധി സുഹൃത്തുക്കളും സ്നേഹിക്കുന്നവരും എല്ലാ പ്രതിസന്ധികളിലും ഒപ്പമുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു.

“എനിക്ക് ഇത്രയധികം ആളുകളുടെ സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. ആരോടും എനിക്ക് വിരോധമില്ല. ആർക്കും കാൻസർ പോലൊരു രോഗം വരരുതേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്,” എന്ന വാക്കുകളോടെയാണ് രേണു സുധി തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു