Wednesday, September 09, 2026
News99 Kerala

ജ്യേഷ്‌ഠൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ മസ്‌കത്ത് എയർപോർട്ടിലെത്തിയ മലയാളി യുവാവ് നാട്ടിലെത്തിയില്ല. 62 ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം മോർച്ചറിയിൽ.

Logo
Editors Pick June 26, 2026 | 04:24 AM
News Image
ഒമാനിലെ മസ്‌കത്തിൽ രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിചിരിക്കുന്നു . കൊല്ലം അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ ഖാദറ - സൈനം ബീവി ദമ്പതികളുടെ മകനായ അനസ് നാസർ (30) ആണ് മരിച്ചിരിക്കുന്നത് . കഴിഞ്ഞ ഏപ്രിൽ 23 മുതൽ അനസിനെ കാണാനില്ലായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം റോയൽ ഒമാൻ പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞിരിക്കുന്നത്.

മേയ് ഏഴിന് നടക്കാനിരുന്ന ജ്യേഷ്ഠൻ ഐമൻഷായുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണു ദാരുണ സംഭവം. മസ്‌കത്തിലെ വാദി കബീറിലുള്ള ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനസ്, നാട്ടിൽ പോകാനായി കമ്പനിയിൽനിന്ന് അവധിയെടുത്തിരുന്നത് . തുടർന്ന് മബേല സനായയിൽ ജോലി ചെയ്യുന്ന സഹോദരൻ ഐമൻഷായുടെ അടുത്തെത്തുകയും, ഏപ്രിൽ 22-ന് സഹോദരൻ അനസിനെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊണ്ടുചെന്നാക്കുകയും ചെയ്തിരുന്നുത്.

എന്നാൽ, പിറ്റേദിവസം അനസ് നാട്ടിലെത്താതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിക്കുകയായിരുന്നത് . തുടർന്ന് ഏപ്രിൽ 23-ന് അനസിന്റെ സ്പോൺസർ ഒമാൻ പൊലീസിൽ പരാതി നൽകുകയും ചെയ്യ്തു . ഒമാൻ പൊലീസും ബന്ധുക്കളും ചേർന്ന് 62 ദിവസമായി നടത്തിവന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവിൽ മിലിട്ടറി ആശുപത്രിയിലെ മോർച്ചറിയിൽ അനസിന്റെ മൃതദേഹം കണ്ടെത്തുന്നത്. ജനിതക പരിശോധനയിലൂടെ മൃതദേഹം അനസിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നത്.

അനസിന്റെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മസ്‌കത്ത് കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ ഒമാനിൽ പുരോഗമിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം