Wednesday, September 09, 2026
News99 Kerala

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഖ്യമന്ത്രി വിജയുടെ പുതിയ പദ്ധതിയായ തായി മാമൻ സമ്മാനം

Logo
Kerala June 25, 2026 | 07:30 AM
News Image


തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് 1 ഗ്രാം സ്വർണ്ണ മോതിരം സമ്മാനമായി നൽകുന്ന 'തായ് മാമൻ തങ്ക മോതിരം' എന്ന ചരിത്രപരമായ പദ്ധതി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന ഈ ക്ഷേമപദ്ധതി നടപ്പിലാക്കാൻ തമിഴ്‌നാട് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും 1 ഗ്രാം സ്വർണ്ണ മോതിരം ലഭിക്കും.തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ കുടുംബങ്ങളിൽ നിന്ന് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്ക് ഈ പദ്ധതി പ്രകാരം സ്വർണ്ണ മോതിരം ലഭിക്കാൻ അർഹതയുണ്ടാകും.
ഇതിന്റ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ ജന്മദിനമായ 2026 സെപ്റ്റംബർ 15-ന് മുഖ്യമന്ത്രി വിജയ് ഈ പദ്ധതി ഔദ്യോഗികമായി നാടിന് സമർപ്പിക്കും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം