പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം കരിമ്പുഴ സ്വദേശി ജിജോ മോഹൻ ആണ് മരിച്ചത്
Kerala
June 17, 2026 | 04:57 AM
പാലക്കാട് കരിമ്പുഴ സ്വദേശിയായ ജിജോ മോഹൻ (43) ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു. താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കരളുൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഗുരുതരമായി തകരാറിലായതാണ് മരണത്തിലേക്ക് നയിച്ചത്പനി ബാധിച്ചതിനെ തുടർന്ന് ആദ്യം പ്രാദേശിക ക്ലിനിക്കിലും, ആരോഗ്യനില വഷളായതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2026 ജൂൺ 16 ചൊവ്വാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്.കരിമ്പുഴ കരിപ്പമണ്ണ പുളിക്കാഞ്ചേരി വള്ളിക്കാട്ടിൽ മോഹനന്റെ മകനാണ് ജിജോ.കരിമ്പുഴ പഞ്ചായത്തിൽ ഏതാനും ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഡെങ്കിപ്പനി മരണമാണിത്. കഴിഞ്ഞ ശനിയാഴ്ച പൊമ്പ്ര സ്വദേശിനിയായ മറിയ (62) എന്ന സ്ത്രീയും ഡെങ്കിപ്പനി മൂലം മരണപ്പെട്ടിരുന്നു.രോഗവ്യാപനം തടയുന്നതിനായി കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നിലവിൽ പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
Comments