Monday, July 27, 2026
News99 Kerala

യുഎസ്-ഇറാൻ സമാധാനക്കരാർ 24 മണിക്കൂറിനകം ഒപ്പുവെക്കുമെന്ന് പാകിസ്‌താൻ.

Logo
International June 13, 2026 | 03:12 PM
News Image
പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാറിന്റെ അന്തിമരൂപമായതായി ചർച്ചകളിൽ പ്രധാന മധ്യസ്ഥ പങ്കുവഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് വ്യക്തമാക്കിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിച്ചിരിക്കുന്നത് . കരാർ ഒപ്പുവെക്കുന്നതിനുള്ള സംവിധാനങ്ങൾ പാകിസ്താൻ തയാറാക്കിവരികയാണെന്നും അതിനുശേഷം അടുത്ത ആഴ്ചയോടെ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ആരംഭിക്കുമെന്നും ശഹ്ബാസ് ശരീഫ് തന്റെ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.

സമാധാനക്കരാറിനെ തകർക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും സമാധാനം എന്നത്തേക്കാളും ഇപ്പോൾ വളരെ അടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്. ചർച്ചകളിൽ പങ്കാളികളായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തത്.

പാകിസ്താൻ ധാരണാപത്രം യാഥാർത്ഥ്യമാകുന്നതിലേക്ക് വളരെ അടുത്തെത്തിയതായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. പ്രാഥമിക ഘട്ടത്തിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും, തുടർന്ന് ഉപരോധങ്ങൾ നീക്കൽ, ആണവ സമ്പുഷ്ടീകരണം, സാമ്പത്തിക പുനർനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അടുത്ത 60 ദിവസത്തിനുള്ളിൽ രണ്ടാം ഘട്ട ചർച്ചകൾ നടത്തുകയുമാണ് ലക്ഷ്യമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നത് . അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടും ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുമുള്ള ഈ കരാറിലൂടെ ഇറാൻ ഒപ്പിട്ടാലുടൻ അവർക്ക് പണമായി യാതൊരു ആനുകൂല്യങ്ങളും നൽകില്ലെന്നും കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി പാലിച്ചാൽ മാത്രമേ സാമ്പത്തിക ഇളവുകൾ ലഭ്യമാകൂ എന്നും വാൻസ് വ്യക്തമാക്കിയത്.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം