Sunday, July 26, 2026
News99 Kerala

മോദി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കം' രാഹുലിൻറെ പ്രവച‌നത്തിന് പിന്നിലെന്ത്?

Logo
Editors Pick June 05, 2026 | 01:06 PM
News Image
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അണിയറകളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായൊരു പ്രവചനം കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നു . നരേന്ദ്ര മോദി സർക്കാർ ഒരു വർഷത്തിനകം താഴെവീഴുമെന്നും, രാജ്യത്ത് വർധിച്ചുവരുന്ന ജനരോഷവും സാമ്പത്തിക പ്രതിസന്ധിയും അടിച്ചമർത്താൻ ഭരണകൂടം വീണ്ടുമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കമുണ്ടെന്നുമായിരുന്നത് എന്ന് വെളിപ്പെടുത്തിത് . ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച 'നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവ്' എന്ന അതീവ രഹസ്യ സ്വഭാവമുള്ള, അടച്ചിട്ട മുറിയിൽ നടന്ന സംഗമത്തിലാണ് രാഹുൽ ഈ രാഷ്ട്രീയ ബോംബ് പൊട്ടിചിയിരിക്കുന്നത് . പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതു വലിയൊരു രാഷ്ട്രീയ സംവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

കേവലം പ്രവചനങ്ങൾക്കപ്പുറം, നിലവിലെ ഭരണസംവിധാനത്തിന്റെ ആന്തരിക ഘടന പൂർണമായും തകർച്ചയിലാണെന്നും ഉന്നത സർക്കാർ സംവിധാനങ്ങളിൽനിന്നു തനിക്ക് രഹസ്യവിവരങ്ങൾ നേരിട്ട് ലഭിക്കുന്നുണ്ടെന്നുമുള്ള രാഹുൽ ഗാന്ധിയുടെ അവകാശവാദമാണ് ഏറെ ഞെട്ടിപ്പിക്കുന്നതാണ് . ഭരണകൂടത്തിന്റെ ഏറ്റവും ഉന്നത തലങ്ങളിലിരിക്കുന്ന 'ഇൻസൈഡർമാർ' തനിക്ക് വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന വെളിപ്പെടുത്തൽ പ്രധാനമന്ത്രിയുടെ ഓഫീസിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ്. ആരാണ് ഈ വിവരങ്ങൾ പ്രതിപക്ഷ നേതാവിനു ചോർത്തുന്നതെന്ന ചോദ്യം ഭരണപക്ഷത്തെ അസ്വസ്ഥമാക്കുമെന്നുറപ്പാണ്.

'എന്റെ കൃത്യമായ വ്യക്തിപരമായ വിലയിരുത്തലിൽ, ഒരു വർഷത്തിനകം നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിൽ ഉണ്ടാകില്ല എന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് സംഗമത്തിൽ അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് ഇങ്ങനെയാണു. മുൻകാലങ്ങളിൽ മോദി പൂർണമായും തന്റെ കൽപ്പനകൾക്ക് കീഴിൽ നിർത്തിയിരുന്ന ഭരണസംവിധാനങ്ങൾ ഇപ്പോൾ ആന്തരികമായി തകരുകയും ഉലയുകയും ചെയ്തിരിക്കുകയാണെന്നാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മൂന്നാം മോദി സർക്കാർ മുൻപത്തെപ്പോലെ ശക്തമല്ലെന്നും അവർക്ക് പൂർണമായും ഭരണപരമായ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും രാഹുൽ വെളിപ്പെടുത്തിയത്.

ഏറെ കൗതുകമുണർത്തുന്ന കാര്യം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കുറിച്ചുള്ള രാഹുലിന്റെ വെളിപ്പെടുത്തലാണ്. ''നിങ്ങൾ വിചാരിക്കുന്നത് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴും പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നാകും. എന്നാൽ അത് മൂന്ന് വർഷം മുൻപത്തെ കഥയാണ്. ഇപ്പോൾ സ്ഥിതി മാറി. ചീഫ് ഇലക്ഷൻ കമ്മീഷണർ പോലും എനിക്ക് സന്ദേശങ്ങൾ അയക്കുന്നുണ്ട്. രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ(ഐബി, റോ തുടങ്ങിയവ) തലവന്മാരും നീതിന്യായ വ്യവസ്ഥയിലെ ഉന്നതരായ ജഡ്ജിമാരും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അസംതൃപ്തരാണ്. അവർ ഭരണകൂടത്തിനെതിരെ ആഭ്യന്തരമായി കലാപം കൂട്ടുകയാണ്. അതിപ്രധാനമായ വിവരങ്ങളാണ് അവിടെനിന്ന് ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്ത് എന്ന് രാഹുൽ വെളിപ്പെടുത്തിയിരിക്കുന്നത്.

പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദവും പ്രതിഷേധവും ഉദ്യോഗസ്ഥർ മുൻകൂട്ടി കാണുന്നു .ജനങ്ങൾ തെരുവിൽ ഇറങ്ങുമ്പോൾ ഭരണകൂടത്തിന്റെ പക്ഷംചേർന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അത് ഭാവിയിൽ തങ്ങൾക്ക് വലിയ വിപത്തായി മാറുമെന്ന് ഈ ഉന്നത ഉദ്യോഗസ്ഥർ ഭയപ്പെടുന്നത് . ഈ ഭയമാണ് അവരെ പ്രതിപക്ഷത്തിന് വിവരങ്ങൾ നൽകാൻ പ്രേരിപ്പിക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കുന്നത് .

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം