Wednesday, September 09, 2026
News99 Kerala

എയർപോർട്ടിൽ ഇറങ്ങാൻ ശ്ര‌മിച്ച ഇസ്രയേൽ വിമാനത്തിന് അനുമതി നിഷേധിച്ച് സ്ലൊവേനിയ.

Logo
Editors Pick June 03, 2026 | 02:32 PM
News Image
ഇസ്രയേൽ യാത്രാവിമാനത്തിന് പ്രവേശനാനുമതി നിഷേധിചത് സ്ലോ ലൊവേനിയൻ ഭരണകൂടം. തലസ്ഥാനമായ ലുബ്ലിയാനയിൽ ഇറങ്ങാൻ ശ്രമിച്ച ഇസ്രയേൽ എയർലൈൻസിന്റെ വിമാനത്തിനാണ് സ്ലൊവേനിയൻ സിവിൽ ഏവിയേഷൻ അധികൃതർ അവസാന നിമിഷം യാത്രാനുമതി നിഷേധിച്ചിരിക്കുന്നത് .വ്യോമപാതയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ക്രോയേഷ്യയിലേക്ക് തിരിച്ചുവിട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിനോടുള്ള രാഷ്ട്രീയ എതിർപ്പാണു നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടിയിരികുന്നത് .

റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേലിലെ തെൽ അവീവിൽനിന്നു പുറപ്പെട്ട വിമാനം കൃത്യമായ റൂട്ടിലൂടെ യൂറോപ്യൻ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നത്. എന്നാൽ, സ്ലൊവേനിയൻ വ്യോമമേഖലയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ്, നയതന്ത്രപരമായ തീരുമാനം മുൻനിർത്തി സ്ലൊവേനിയൻ എയർ ട്രാഫിക് കൺട്രോൾ വിമാനത്തിന് രാജ്യത്തിന്റെ വ്യോമാതിർത്തി കടന്നുപോകാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

വ്യോമപാത പെട്ടെന്ന് അടച്ചതോടെ വിമാനത്തിലെ പൈലറ്റുമാർക്ക് അടിയന്തരമായി റൂട്ട് മാറ്റേണ്ടി വന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്രോയേഷ്യൻ വ്യോമമേഖലയിലേക്ക് വിമാനം തിരിച്ചുവിടുകയും ക്രോയേഷ്യയിലെ സാഗ്രെബ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവർക്കായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതായും എയർലൈൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

വിലക്കിന് പിന്നിലെ കാരണം ഔദ്യോഗികമായി വ്യക്തമാക്കാൻ സ്ലൊവേനിയൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇതുവരെ തയ്യാറായായില്ല. എങ്കിലും, അടുത്തിടെയായി ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത രാഷ്ട്രീയ നിലപാടാണ് സ്ലൊവേനിയ സ്വീകരിച്ചിരുന്നു. ഇസ്രയേലിനെതിരെ യൂറോപ്പിൽ ഉയർന്നുവരുന്ന കടുത്ത ജനവികാരവും ഉപരോധങ്ങളും ഇത്തരം സിവിൽ വ്യോമയാന മേഖലകളിലേക്ക് വരെ വ്യാപിക്കുന്നതിന്റെ തെളിവാണു സംഭവമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം