Wednesday, September 09, 2026
News99 Kerala

ക്വിന്റലിന് വെറും 125 രൂപ ഉള്ളിക് റോഡിൽ തള്ളി പ്രതിഷേധിച്ച് കർഷകർ

Logo
Editors Pick May 26, 2026 | 08:37 AM
News Image
കുത്തനെ വിലയിടിഞ്ഞതിനെ തുടർന്ന് ഉള്ളി റോഡിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച് കർഷകർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം നടന്നത് . ക്വിന്റലിന് 125 മുതൽ 130 വരെയായി താഴ്ന്നതിൽ പ്രതിഷേധിച്ച് ഹൈവേ ഉപരോധിക്കുകയും ചെയ്തത് . വിൽപനക്കായി മാർക്കറ്റിലെത്തിച്ച മുഴുവൻ ഉള്ളിയും റോഡിലേക്ക് തള്ളുകയായിരുന്നു. ഇതിനെ തുടർന്ന് ഹൈവേയിൽ അരമണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് . പിന്നീട് പോലീസും അധികൃതരും കർഷകരുമായി ചർച്ച നടത്തി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചത്.

ഛത്രപതി സംഭാജിനഗർ, നാസിക് തുടങ്ങിയ മഹാരാഷ്ട്രയിലെ പ്രധാന ഉള്ളി ഉൽപ്പാദന മേഖലകളിലെ കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ ആവർത്തനമാണ് ഈ സംഭവം വ്യക്തമാക്കിയിരിക്കുന്നത്. മെയ് മാസത്തിലെ അമിത വിളവെടുപ്പും മാർക്കറ്റിലെ ഏറ്റക്കുറച്ചിലുകളും കാരണം മൊത്തവ്യാപാര വിപണിയിൽ ഉള്ളി വില കർഷകർക്ക് ഒട്ടും താങ്ങാനാകാത്ത വിധം താഴേക്ക് പോവുകയായിരുന്നത് . തങ്ങൾക്ക് ലഭിക്കുന്ന വില ഉൽപാദന ചിലവിനോ അല്ലെങ്കിൽ ഇത് മാർക്കറ്റിൽ എത്തിക്കാനുള്ള വണ്ടി വാടകയ്‌ക്കോ പോലും തികയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചകളിലും ഈ മേഖലകളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ചിലയിടങ്ങളിൽ കർഷകർക്ക് കിലോഗ്രാമിന് വെറും ഒന്നോ രണ്ടോ രൂപ മാത്രമാണ് ലഭിച്ചതെന്ന് പ്രാദേശിക അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം