Wednesday, September 09, 2026
News99 Kerala

ബിജെപി എംഎൽഎയും അനുയായികളും നിർമ്മാണത്തിലിരുന്ന മദ്രസ പൊളിച്ചുമാറ്റി

Logo
National May 23, 2026 | 06:11 AM
News Image
ഡൽഹിയിൽ നിർമാണത്തിലിരുന്ന മദ്രസ ബി.ജെ.പി എം.എൽ.എയും അനുയായികളും പൊളിച്ചു മാറ്റി.ഡൽഹിയിലെ ഷാക്കൂർ ബസ്തി മണ്ഡലത്തിൽപ്പെടുന്ന പിതംപുരയിലാണ് സംഭവം. അനധികൃത നിർമ്മാണം എന്നാരോപിച്ച് പ്രദേശത്തെ ബി.ജെ.പി എം.എൽ.എയായ കർണൈൽ സിങ്ങും അനുയായികളും ചേർന്നാണ് കെട്ടിടം തകർത്തത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിർമാണ സ്ഥലത്ത് അനുയായികൾക്കൊപ്പം എത്തിയ എം.എൽ.എ, മൺവെട്ടിയും പാരയും ഉപയോഗിച്ച് കെട്ടിടത്തിന്റെ ഇഷ്ടികകൾ ഇളക്കിമാറ്റുന്നതും തകർക്കുന്നതും വീഡിയോയിൽ കാണാം. എം.എൽ.എ കെട്ടിടം പൊളിക്കുമ്പോൾ കൂടെയുള്ളവർ പശ്ചാത്തലത്തിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും കേൾക്കാം. തങ്ങൾ പൊളിച്ചുമാറ്റിയത് അനധികൃതമായി നിർമ്മിക്കുകയായിരുന്ന ഒരു മദ്രസയാണെന്ന് കർണൈൽ സിങ് വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്.

ഈ ഭൂമി ഒഴിപ്പിക്കാൻ കോടതി നേരത്തെ തന്നെ ഉത്തരവിട്ടിട്ടുള്ളതാണെന്നും നിയമവിരുദ്ധമായതിനാലാണ് പൊളിച്ചുമാറ്റിയതെന്നും എം.എൽ.എ പറഞ്ഞു .അതേസമയം, മദ്രസ തകർത്ത എം.എൽ.എ കർണൈൽ സിങ് നേരത്തെയും പല തവണ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്സംഭവം ഡൽഹിയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇത് വഴി വച്ചിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം