Wednesday, September 09, 2026
News99 Kerala

ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടു

Logo
National May 07, 2026 | 06:54 AM
News Image
ബംഗാൾ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തിനെ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ അജ്ഞാതർ വെടിവച്ചു കൊന്നിരിക്കുന്നത് . ബുധനാഴ്ച രാത്രി വൈകിയായിരുന്നു സംഭവം നടന്നത് .

ചന്ദ്രനാഥ് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ അക്രമികൾ പിന്തുടർന്ന് വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നത് . ദോൽത്തല പ്രദേശത്തുവെച്ച് കാറിന്റെ വേഗത കുറയ്ക്കാൻ നിർബന്ധിച്ച ശേഷം അക്രമികൾ തൊട്ടടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. നാല് റൗണ്ട് വെടിയുതിർത്തതിൽ മൂന്നെണ്ണം ചന്ദ്രനാഥിന് ഏറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റ കാർ ഡ്രൈവർ ചികിത്സയിലാണ്.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ സുവേന്ദു അധികാരി പ്രധാന നേതൃപദവിയിലേക്ക് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആക്രമണം. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയായാണ് ഈ കൊലപാതകത്തെയും കണക്കാക്കുന്നത്.

ഇതൊരു ക്രൂരമായ കൊലപാതകമാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണമാണെന്നും സുവേന്ദു അധികാരി ആരോപിച്ചു.

പശ്ചിമ ബംഗാൾ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ കാട്രിഡ്ജുകളും കണ്ടെടുത്തിരിക്കുന്നത് . അക്രമികളുടേതെന്ന് സംശയിക്കുന്ന ഒരു വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം