Wednesday, September 09, 2026
News99 Kerala

കുടകിൽ അമേരിക്കൻ യുവതിയെ മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. ഹോംസ്റ്റേ ഉടമയും ജീവനക്കാരനും പിടിയിൽ.

Logo
Editors Pick April 23, 2026 | 05:41 AM
News Image
കർണാടകയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൊടകിൽ അമേരിക്കൻ യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശി വൃജേഷ് കുമാറിനെയും, വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ച ഹോംസ്റ്റേ ഉടമയെയും കർണാടക പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു . കുടക് ജില്ലയിലെ കുട്ട ഗ്രാമത്തിലുള്ള ഹോംസ്റ്റേയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

അതിക്രമത്തിന് ശേഷം വിവരം പുറംലോകം അറിയാതിരിക്കാൻ പ്രതികൾ യുവതിയെ മൂന്ന് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടതായി പരാതിയിൽ പറയുന്നിരിക്കുന്നത് . യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും വൈഫൈ സേവനങ്ങൾ റദ്ദാക്കുകയും ചെയ്തതിലൂടെ മറ്റാരെയും ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം ഉടമ മനഃപൂർവം സൃഷ്ടിച്ചു. വിവരം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് വെളിപ്പെടുത്തിടിക്കുന്നു.

മൂന്ന് ദിവസത്തെ തടങ്കലിന് ശേഷം, മൈസൂരിലേക്ക് പോകുകയാണെന്ന വ്യാജേനയാണ് യുവതി ഹോംസ്റ്റേയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. മൈസൂരിലെത്തിയ ശേഷം യുവതി ഉടൻ തന്നെ അമേരിക്കൻ എംബസിയെ ബന്ധപ്പെടുകയും താൻ നേരിട്ട ക്രൂരത വിവരിക്കുകയും പറഞ്ഞു. എംബസി ഉദ്യോഗസ്ഥർ നൽകിയ ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മൈസൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് അന്വേഷണം കൊടകിലേക്ക് കൈമാറുകയും ചെയ്തു.

കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലൈംഗികാതിക്രമം, തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഹോംസ്റ്റേയുടെ പ്രവർത്തനങ്ങൾ നിയമപരമാണോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.

വിദേശ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഈ അതിക്രമം കർണാടകയിലെ ടൂറിസം മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഹോംസ്റ്റേകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. കൊടക് പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം