Wednesday, September 09, 2026
News99 Kerala

വേങ്ങര സി.എച്ച്.സിയിലെ ഡോ. ഷംസിയ കുഴഞ്ഞുവീണ് മരിച്ചു

Logo
Editors Pick April 19, 2026 | 04:38 AM
News Image
മലപ്പുറം: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ഷംസിയ (43) അന്തരിച്ചു. ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടനടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി സ്വദേശിനിയാണ്.

പി.എസ്.എം.ഒ കോളേജ് മുൻ പ്രൊഫസർമാരായ എസ്.എം. അലി, നൂർജഹാൻ ടീച്ചർ എന്നിവരുടെ മകളാണ്. വി.എം.സി ഹോസ്പിറ്റലിന് സമീപം ക്ലിനിക്ക് നടത്തുന്ന ഡോ. ശറഫുദ്ധീനാണ് ഭർത്താവ്.

ദീർഘകാലമായി വേങ്ങര സി.എച്ച്.സിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോ. ഷംസിയ. സൗമ്യമായ പെരുമാറ്റം കൊണ്ടും രോഗികളോടുള്ള കരുതൽ കൊണ്ടും നാട്ടുകാർക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായിരുന്നു അവർ. ഡോക്ടറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് വേങ്ങരയും തിരൂരങ്ങാടിയും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം