Thursday, September 10, 2026
News99 Kerala

മോദിയേക്കാൾ വലിയ ഫെമിനിസ്റ്റ് മറ്റാരുണ്ട് വനിതാ സംവരണത്തിൽ പ്രധാനമന്ത്രിയെ വാഴ്ത്തി കങ്കണ

Logo
National April 17, 2026 | 11:18 AM
News Image
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ 'ഫെമിനിസ്റ്റ്' എന്ന് വിശേഷിപ്പിച്ച് നടി കങ്കണ റണാവത്ത്. ചരിത്രപരമായ വനിതാ സംവരണ ബില്ല് പാസാക്കിയതിലൂടെ സ്ത്രീകളുടെ ഉന്നമനത്തിനായി വലിയ വിപ്ലവമാണ് മോദി സർക്കാർ നടത്തിയതെന്ന് കങ്കണ അവകാശപെട്ടിരിക്കുന്നത് . ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ ഈ വിവാദ പരാമർശം.

സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഭരണരീതിയാണ് മോദിയുടേതെന്നും, വാക്കിലല്ല പ്രവൃത്തിയിലാണ് അദ്ദേഹം ഫെമിനിസം കാണിക്കുന്നതെന്നും കങ്കണ പറഞ്ഞിരിക്കുന്നത് . വനിതാ സംവരണ ബില്ല് വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും അത് നടപ്പിലാക്കാൻ മോദിയുടെ ഇച്ഛാശക്തിക്ക് സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ കങ്കണയുടെ ഈ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളിലും മോദി സർക്കാർ പുലർത്തുന്ന മൗനത്തെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ അനുകൂലികളും മറ്റും രംഗത്തെത്തുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കങ്കണയുടെ പതിവ് പുകഴ്ത്തലുകൾ മാത്രമാണിതെന്ന് വിമർശകർ പരിഹസിചിരിക്കുന്നു . എന്തായാലും കങ്കണയുടെ 'ഫെമിനിസ്റ്റ്' പരാമർശം ഇപ്പോൾ ട്രോളന്മാർക്കും സജീവ ചർച്ചകൾക്കും വഴിമാറിയിക്കുകയാണ്

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം