Sunday, July 26, 2026
News99 Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ലൗ ജിഹാദ് ഇല്ലെന്ന് രാഹുൽ ഈശ്വർ.

Logo
National April 17, 2026 | 09:10 AM
News Image
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ലൗ ജിഹാദ് അല്ലെന്ന് രാഹുൽ ഈശ്വർ. മധ്യപ്രദേശ് പൊലീസ് അവരെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. പെൺകുട്ടിയ്ക്ക് കേരളത്തിൽ ജീവിക്കാനാണ് ഇഷ്ടം. നിർബന്ധിത മതപരിവർത്തനമല്ല. അവർ അഭയം തേടി വന്നതാണ്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നു. പെൺകുട്ടി ജനിച്ചത് 2008 ജനുവരിയിലാണ്. ഇപ്പോൾ പ്രായപൂർത്തിയായിരിക്കുന്നു . കേരളത്തിൽ ജീവിച്ചാൽ മതിയെന്ന് പെൺകുട്ടി പറയുന്ന ശബ്ദസന്ദേശം രാഹുൽ ഈശ്വർ പുറത്തു.

അതേസമയം പെൺകുട്ടിയെയും ഭർത്താവ് മുഹമ്മദ് ഫർമാനെയും നേരിൽ കാണണമെന്ന കർശന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന തീരുമാനത്തിലുറച്ചാണ് മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുന്നത്. പെൺകുട്ടിയെ ഉടൻ ഹാജരാക്കാൻ ഇവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ പൊലീസിന് മുൻപിൽ ഹാജരാകേണ്ടതില്ലെന്നാണ് പെൺകുട്ടി തീരുമാനിച്ചു. നിയമനടപടികളുടെ ഭാഗമായി എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനാണ് നീക്കം. ഇതോടൊപ്പം, മജിസ്ട്രേറ്റിന് മുൻപിൽ പെൺകുട്ടി രഹസ്യമൊഴി നൽകാനും സാധ്യതയുണ്ട്.പെൺകുട്ടി വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളല്ലെന്ന നിലപാടിലാണ് കേരള പൊലീസ്. വിവാഹം റജിസ്‌റ്റർ ചെയ്ത പഞ്ചായത്തിന്റെയും അനുമതി കൊടുത്ത പൊലീസിന്റെയും നടപടികളിൽ വീഴ്ചയില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം റൂറൽ എസ്.പി, ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. അതിനിടെ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായെന്ന് വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ വിവാഹശേഷം റദ്ദാക്കിയതിൽ ദുരൂഹത വർധിക്കുകയാണ്. അതിന്റെ കാരണം പെൺകുട്ടിക്ക് മധ്യപ്രദേശ് സർക്കാർ തന്നെ നൽകിയ ജനന സർട്ടിഫിക്കറ്റ് പൊടുന്നനെ റദ്ദാക്കിയതാണ്.

2025 ജൂൺ 6നാണ് പെൺകുട്ടിക്ക് മധ്യപ്രദേശിലെ പഞ്ചായത്ത് വകുപ്പ് ജനന സർട്ടിഫിക്കറ്റ് നൽകി.അതുനസരിച്ച് 2008 ജനുവരി 1 ആണ് ജനനതീയതി. അങ്ങിനെ വരുമ്പോൾ കല്യാണം നടന്ന മാർച്ച് 11ന് പതിനെട്ട് വയസും രണ്ട് മാസവും 11 ദിവസും പൂർത്തിയായി. ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പെൺകുട്ടി ആധാർ കാർഡും പാൻ കാർഡും നേടിയിരിക്കുന്നു മധ്യപ്രദേശിൽ വോട്ടവകാശവും ലഭിച്ചു. ഇതിലെല്ലാം പതിനെട്ട് വയസ് ത്തിയായിട്ടുണ്ട്. അതേ സർട്ടിഫിക്കറ്റുകൾ പൂർത്തിയായിട്ടുണ്ട്. അതേ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് മാർച്ച് 11ന് തിരുവനന്തപുരത്തെ പൂവാർ പഞ്ചായത്തിൽ കല്യാണം റജിസ്‌റ്റർ ചെയ്തു. എന്നാൽ കല്യാണം വിവാദമായതിന് പിന്നാലെ രണ്ടാഴ്ച മുൻപാണ് മധ്യപ്രദേശ് സർക്കാർ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കുകയും കല്യാണത്തിന് പ്രായമായില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു

പ്രായപൂർത്തിയായെന്ന് ആദ്യം സർട്ടിഫിക്കറ്റ് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ വരെ ഉൾപ്പെടുത്തുകയും ചെയ്തിട്ട്, പിന്നീട് പ്രായമായില്ലെന്ന് അതേ സർക്കാർ വകുപ്പ് തന്നെ പറയുന്നതിലാണ് ദുരൂഹത. എന്തായാലും കേരളത്തിൽ വിവാഹത്തിന് ഹാജരാക്കിയ രേഖകളൊന്നും വ്യാജമല്ലെന്ന് പൊലീസ് ഉറപ്പിച്ചു. വ്യാജമല്ലാത്തതുകൊണ്ട് തന്നെ വിവാഹം നടത്തിയതിലും പങ്കെടുത്തതിലും റജിസ്റ്റർ ചെയ്തതിലും വീഴ്ചയില്ലെന്നാണ് തിരുവനന്തപുരം റൂറൽ എസ്.പി, ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം