Wednesday, September 09, 2026
News99 Kerala

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്

Logo
Kerala April 17, 2026 | 07:06 AM
News Image
കോഴിക്കോട് ചെലവൂരിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവ നിർണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ കിണറ്റിൽ നിന്ന് കണ്ടെത്തി. അതേസമയം, അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ നിന്ന് മറ്റൊരു ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതി അദ്നാൻ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അദ്നാന്റെ മരണശേഷം ഈ ഫോണുകൾ എങ്ങനെ കിണറ്റിലെത്തി എന്നതിലാണ് ഇപ്പോൾ വലിയ ദുരൂഹത നിലനിൽക്കുന്നത്. തെളിവ് നശിപ്പിക്കാൻ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആസൂത്രിതമായി ഇടപെട്ടിട്ടുണ്ടോ എന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ഈ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുമെന്നാണ് കരുതുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം