Sunday, July 26, 2026
News99 Kerala

ഇസ്രായേലിൽ ആക്രമണം കടുപ്പിച്ച്‌ ഇറാന്‍; 24 മണിക്കൂറിനിടെ ഇസ്രായേലിൽപരിക്കേറ്റത് 150ലേറെ പേര്‍ക്ക്

Logo
Editors Pick March 20, 2026 | 02:49 PM
News Image
ടെല്‍ അവിവ്: ഇസ്രായേലിനെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. 24 മണിക്കൂറിനിടെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ 150ലേറെ പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

യുദ്ധം തുടങ്ങി ഇതുവരെ ആകെ പരിക്കേറ്റവരുടെ എണ്ണം നാലായിരം കവിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മരണം ഉള്‍പ്പെടെയുള്ള കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

ഇറാന്റെ ആയുധങ്ങള്‍ തീരുകയാണെന്നും ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ ഐആര്‍ജിസി തള്ളി. യുദ്ധത്തിനിടയിലും ഇറാന്‍ മിസൈലുകള്‍ നിര്‍മിക്കുകയാണെന്ന് ഐആര്‍ജിസി പറഞ്ഞു. മിസൈല്‍ ശേഖരം തീര്‍ന്നെന്ന് ആരും കരുതേണ്ടെന്നും യുദ്ധത്തിന്റെ നിഴല്‍ ഇറാന്റെ മേല്‍ നിന്നും മാറും വരെ ഏറ്റുമുട്ടല്‍ തുടരുമെന്നും ഐആര്‍ജിസി പറയുന്നു.

ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ച്‌ അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത് ഐആര്‍ജിസി സ്ഥിരീകരിച്ചു. കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് വിമാനത്തെ ലക്ഷ്യം വെച്ചതെന്ന് ഐആര്‍ജിസി പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. എഫ്-35 യുദ്ധവിമാനം പശ്ചിമേഷ്യയിലെ സൈനികതാവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതായി യുഎസ് അറിയിച്ചിരുന്നു.

അതിനിടെ, ഇറാനിലേക്ക് യുഎസിന്റെ നാലായിരത്തോളം മറൈനുകള്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സൈനിക സംഘം വരുന്ന ആഴ്ചയോടെ ഹോര്‍മുസിലേക്കെത്തും. ഹോര്‍മുസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഇറാന്റെ തിരിച്ചടി പ്രതിരോധിക്കലുമാണ് ലക്ഷ്യം. ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം നാറ്റോ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ തള്ളിയിരുന്നു.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം