Wednesday, September 09, 2026
News99 Kerala

കേരളത്തിൽ ഇന്ന് റമളാൻ 29 പൂർത്തിയാകും മാസപ്പിറ കാണാൻ സാധ്യത കുറവ്. യുഎഇയിലും സൗദിയിലും പെരുന്നാൾ നാളെ.

Logo
Editors Pick March 19, 2026 | 11:02 AM
News Image
സൂര്യൻ അസ്തമിച്ചതിന് തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ് സൂര്യൻ അസ്തമിച്ച് 20 മിനിറ്റോളം ചന്ദ്രൻ ആകാശത്തുണ്ട് എന്നതിനാൽ ടെലസ്കോപ്പോ മറ്റോ ഉപയോഗിച്ച് ചന്ദ്രദർശനം സാധ്യമാകും.

കേരളത്തിലും ഒമാനിലും ഇന്ന് മാസപ്പിറ കണ്ടുകഴിഞ്ഞാൽ മറ്റു ഗൾഫ് രാജ്യങ്ങളിലെ പോലെ നാളെ വെള്ളിയാഴ്ച പെരുന്നാൾ. ഇന്ന് മാസപ്പിറ കണ്ടില്ലെങ്കിൽ റമളാൻ 30 പൂർത്തീകരിച്ച് 21ന് ശനിയാഴ്ച കേരളത്തിലും ഒമാനും അടക്കമുള്ള സ്ഥലങ്ങളിൽ ഈദുൽഫിത്തർ ആകും.
എന്നാൽ മാർച്ച് 19ന് മാസപ്പിറവി കാണുവാനുള്ള ആസട്രോണമിക്കൽ സാധ്യത ഉണ്ട് എന്നാണ് Merbeat weather കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. മാസപ്പിറവി ദർശനത്തിന് അടിസ്ഥാനമാക്കുന്ന നഗ്നേത്രം കൊണ്ടുള്ള ദർശനം സാധ്യമാകുവാൻ പ്രയാസമാണ്.Metbeat weather കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. കോഴിക്കോട്ടെ ആകാശം മാനദണ്ഡമാക്കിയാൽ ഇന്ന് സൂര്യൻ വൈകീട്ട് 6 37നാണ് അസ്തമിക്കുന്നത്. അതും 270 ഡിഗ്രി പടിഞ്ഞാറ്. സൂര്യൻ അസ്തമിച്ച ശേഷം 6. 57 നാണ് ചന്ദ്രൻ അസ്തമിക്കുന്നത്.
സൂര്യൻ അസ്തമിച്ച് തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ് 20 മിനിറ്റോളം ചന്ദ്രൻ ആകാശത്തുണ്ട് എന്നതിനാൽ ടെലസ്കോപ്പ് മറ്റോ ഉപയോഗിച്ച് ചന്ദ്രദർശനം സാധ്യമാകും. ഇന്ന് ന്യൂ മൂൺ ആയതിനാൽ ചന്ദ്രൻറെ വെളിച്ചം നന്നേ കുറവാണ്. അതേസമയം കൊണ്ട് ഇത്രയും തെളിച്ചം കുറഞ്ഞ ചന്ദ്രനെ കാണുക പ്രയാസമാണ് മേഘങ്ങളും പൊടിപടലങ്ങളോ ഇല്ലാത്ത ആകാശമെങ്കിൽ നേരിയ സാധ്യതയുമുണ്ട്. ഇന്ന് വൈകിട്ട് കേരളത്തിൽ മഴ സാധ്യതയുമുണ്ട്. അതിനാൽ തന്നെ പടിഞ്ഞാറൻ ആകാശത്ത് ഒറ്റപ്പെട്ട മേഘങ്ങളുമുണ്ടാകാം. കിഴക്കൻ മേഖലയിലും വൈകീട്ട് മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഇന്ന് മാസ പിറവി ദർശനം വീണ്ടും വെല്ലുവിളിയാകാം. മാർച്ച് 20ന് ഇന്ത്യ, ഓസ്ട്രേലിയ ,ജപ്പാൻ, ചൈന ,ഇന്തോനേഷ്യ, മലേഷ്യ ,തെക്കേ അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രനെ കാണാനാകും.
ഇങ്ങനെയൊക്കെ ആണെങ്കിൽ കേരളത്തിൽ റമദാൻ 30 പൂർത്തിയാക്കി 21ന് ഈദുൽഫിത്തർ ആഘോഷിക്കേണ്ടി വരും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം