Sunday, July 26, 2026
News99 Kerala

കെ.സുധാകരന് സീറ്റില്ല; ടി.ഒ.മോഹനന്‍ കണ്ണൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും.

Logo
Editors Pick March 19, 2026 | 03:07 AM
News Image
നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരന് കണ്ണൂരിൽ സീറ്റില്ല.ടി ഒ മോഹനൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. മത്സരരംഗത്ത് എംപിമാർ വേണ്ടെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ലെന്ന് പാർട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരൻ അത് മറികടന്ന് കലാപ കൊടി ഉയർത്തുകയായിരുന്നു. ഇത്തരം നിർണായക ഘട്ടത്തിൽ പാർട്ടിയെ ഈ തരത്തിൽ പ്രതിരോധത്തിൽ ആക്കുന്നത് പ്രവർത്തകരുടെ ആവേശം കെടുത്തുമെന്നും സമീപനം മാറ്റാത്തത് ശരിയല്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി. എന്നാൽ സ്ഥാനാർത്ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമൊ എന്ന് ഇന്ന് വ്യക്തമാക്കും. സുധാകരൻ പ്രവർത്തകസമിതി അംഗത്വം രാജിവെക്കുമെന്നും സൂചനയുണ്ട്.

.പെരുമ്പാവൂര്‍ സീറ്റിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അന്തിമ തീരുമാനം കൈക്കൊള്ളും. ഉദുമ,പട്ടാമ്പി,ചടയമംഗലവും ഖര്‍ഗെ തീരുമാനിക്കും. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മല്‍സരിച്ചേക്കും. കടുത്ത സമ്മര്‍ദമാണ് ഷിയാസിനായി വി.ഡി.സതീശന്‍ ചെലുത്തിയത്. ദീപ്തി മേരി വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു കെ.സി.വേണുഗോപാലിന്‍റെ നിലപാട്. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. വാമനപുരത്ത് സുധീര്‍ഷാ പാലോട്, നെയ്യാറ്റിന്‍കരയില്‍ എന്‍.ശക്തന്‍, നേമത്ത് ശബരീനാഥന്‍, ആറന്മുളയില്‍ അബിന്‍ വര്‍ക്കി.
.റാന്നിയിൽ പഴക്കുളം മധു. ഇടുക്കിയിൽ റോയി കെ പൗലോസ്. ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് തുടങ്ങിയവർ മത്സരിക്കുമെന്നാണ് സൂചന

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം