Wednesday, September 09, 2026
News99 Kerala

മരുമകളെ വെട്ടിക്കൊന്ന സംഭവം: ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള വഴക്ക്

Logo
Editors Pick March 17, 2026 | 05:33 AM
News Image
ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.പൂക്കോട്ടുപാടം പോലീസ് 67 വയസുള്ള കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ ശാന്തയെ തെളിവെടുപ്പ് നടത്തിയത് കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ്. കൊലയ്ക്കുപയോഗിച്ച കത്തി അടുക്കളയിലെ അടുപ്പിനടിയിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു.

നാടിനെ നടുക്കിയ സംഭവം ഇന്നലെ പുലർച്ചെ ആറരയോടെയായിരുന്നു. മകൻ സുനിൽ ബാബു ജോലിക്ക് പോയ സമയത്ത് ശാന്തയും മരുമകൻ രജിലയും (28) തമ്മിൽ ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. ശാന്ത ഉണ്ടാക്കിയ ചായ രജില എടുത്തുകളഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. തുടർന്ന് അരിവാൾ ഉപയോഗിച്ച് ശാന്ത രജിലയെ ക്രൂരമായി വെട്ടുകയായിരുന്നു. രജിലയുടെ പത്തും നാലും വയസ്സുള്ള പെൺകുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു ഈ അരുംകൊല.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം