Wednesday, September 09, 2026
News99 Kerala

ഇറാനിലെ പുതിയ ഭരണാധികാരിയായി അയത്തൊള്ള ഖമനയിയുടെ മകൻ മൊജ്‌തബ ഖമേനിയെ തിരഞ്ഞെടുത്തു

Logo
International March 04, 2026 | 04:04 AM
News Image
ടെഹ്റാൻ: അന്തരിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമ്നയിയുടെ മകൻ മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു.

രാജ്യത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രമായ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' രഹസ്യമായി ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.

ഖമനയിയുടെ വിയോഗത്തെത്തുടർന്ന് സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇറാനില ഭരണസ്ഥിരത ഉറപ്പാക്കാനാണ് മൊജ്തബയെ തിരഞ്ഞെടുത്തത്. 55 വയസ്സുള്ള മൊജ്തബ വർഷങ്ങളായി ഇറാന്റെ ഭരണകാര്യങ്ങളില്‍ തിരശീലയ്ക്ക് പിന്നില്‍ സജീവമായിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88 അംഗ മതപണ്ഡിത സഭയായ അസംബ്ലി ഓഫ് എക്സ്പെർട്സ് അതീവ രഹസ്യമായാണ് വോട്ടെടുപ്പ് നടത്തിയത്.

സാധാരണഗതിയില്‍ ഇത്തരം തീരുമാനങ്ങള്‍ പുറത്തുവിടാൻ വൈകാറുണ്ടെങ്കിലും നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്താണ് വേഗത്തില്‍ തീരുമാനമെടുത്തത്. സൈന്യത്തിന്മേലും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്മേലും വലിയ സ്വാധീനമുള്ള വ്യക്തിയാണ് മൊജ്തബ.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം