Wednesday, September 09, 2026
News99 Kerala

NEWS 99 Kerala യുടെ ആധുനിക രീതിയിലുള്ള വെബ് സൈറ്റ് ലോഞ്ചിങ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് സ്മിജി നിർവഹിച്ചു.

Logo
Kerala March 03, 2026 | 12:47 PM
News Image
NEWS 99 Kerala യുടെ ആധുനിക രീതിയിലുള്ള വെബ് സൈറ്റ് www.news99Kerala.in യുടെ ലോഞ്ചിങ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് സ്മിജി നിർവഹിച്ചു.
പുതിയ കാലത്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ച് ഏറ്റവും ന്യൂതനമായാണ് ന്യൂസ് 99 കേരള യുടെ ഈ പുതിയ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.മുഖ്യധാരാ മാധ്യമങ്ങൾക്കൊപ്പം ഇനി ന്യൂസ് 99 കേരളയും എത്തി നില്ക്കുന്ന രൂപത്തിൽ ഉള്ള ഈ വെബ്സൈറ്റിൽ ദേശീയ അന്തർദേശീയ വാർത്തകൾകൊപ്പം പ്രാദേശിക വാർത്തകൾക്ക് കൂടി പ്രാധാന്യം നൽകുന്നു.കൂടാതെ സർക്കാർ അറിയിപ്പുകൾ, ജോലി അറിയിപ്പുകൾ, ചരമം, സിനിമ, കായികം, സ്വർണം വെള്ളി നിരക്കുകൾ,കഥ,-കവിത, ഗൾഫ് വാർത്തകൾ കൂടാതെ പൊതു ജനങ്ങൾക്ക് അവരുടെ വാർത്തകൾ ഷെയർ ചെയ്യുവാനുള്ള പ്രത്യേക കോളം എന്നിവയും ലഭ്യമാണ്.
ന്യൂസ് 99 കേരളയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വാർത്തകളും ഇതിലൂടെ ലഭ്യമാകുന്ന തരത്തിലാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വെബ്സൈറ്റ് രൂപകൽപ്പനയിൽ അതിവിദഗ്ധരുടെ മേൽ നോട്ടത്തിൽ രൂപകൽപ്പന ചെയ്ത ഈ വെബ്സൈറ്റ് ന്യൂസ് 99 കേരളയുടെ ഇന്റർനെറ്റ് , സോഷ്യൽ മീഡിയ ടീം ക്രിയേറ്റ് ചെയ്ത വെബ് സൈറ്റ് ആണെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.
ഇതിൻ്റെ ലോഞ്ചിങ് ആണ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് സ്മിജി നിർവഹിച്ചത്.ലോഞ്ചിങ്ങിന് ശേഷം തന്റെ വാർത്ത തന്നെ സ്ക്രീനിൽ തെളിഞ്ഞതിന്റെ അദ്ഭുതത്തിലാണ് സ്മിജി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം