തിരൂരിലെ ഏറ്റവും വലിയ ഭൂമി കുംഭകോണം.സി മമ്മുട്ടിക്കും പങ്കോ.. ഗഫൂർ പി പറഞ്ഞത് സത്യമോ..?
Editors Pick
February 25, 2026 | 03:13 PM
കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ഭരണപക്ഷത്തിരിക്കുന്നവർക്കും പ്രതിപക്ഷത്തിരിക്കുന്നവർക്കും അഴിമതി നടത്തുവാൻ വേണ്ടി മാത്രമാണോ. ഇവിടെയുള്ള പൊതുജനം കഴുതകളാണ് എന്ന തോന്നൽ നിങ്ങൾ കുണ്ട് എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. കാര്യം മറ്റൊന്നുമല്ല മലയാളം സർവകലാശാല ഭൂമി അഴിമതിയാണ്.
ആദ്യ വിവാദങ്ങൾക്ക് ശേഷം കെട്ടടങ്ങിയ മലയാളം സർവ്വകലാശാല ഭൂമിയിലെ അഴിമതി കുറച്ച് കാലങ്ങൾക്ക് ശേഷം പി കെ ഫിറോസും കെടി ജരീലും തമ്മിലുള്ള വടംവലിയിൽ വീണ്ടും വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. പി കെ ഫിറോസിന്റെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ജലീലിന്റെ യാത്രയും മാധ്യമങ്ങളെ ഒന്നടങ്കം കൂട്ടി പി കെ ഫിറോസ് മലയാളം സർവ്വകലാശാലയിലേക്ക് വന്നതും എല്ലാം കൂടി അന്ന് ജനങ്ങൾ കരുതിയത് ഇതിലെ നെല്ലും പതിരും തിരിച്ചറിയുമെന്നാണ്.
എന്നാൽ പൊടുന്നനെ ആരോ നിർത്തിയ പോലെ ജലീലും നിന്നു പികെ ഫിറോസും നിന്നു. ആരുടെയൊക്കെയോ സോദനത്തിന് വഴങ്ങിയ പോലെ. അല്ലെങ്കിൽ അവനവൻ കുഴിച്ച കുഴിയിൽ സ്വയം ചാടുമെന്ന് കണ്ടറിഞ്ഞ്. അല്ലെങ്കിൽ ഇരുവരും സന്ധിയിൽ ഏർപ്പെട്ടോ എന്തുതന്നെയായാലും ഇരുവരും പിന്നെ ഈ വഴിക്ക് വന്നിട്ടില്ല. അന്നുതന്നെ ജനങ്ങൾക്കിടയിൽ സംസാരവും വന്നു ഇതിൽ ഇരു പക്ഷക്കാർക്കും പങ്കുണ്ട് എന്ന്. അല്ലാതെ ഏറെ വിവാദമായ ഈ വിഷയം കെട്ടടങ്ങില്ലല്ലോ.
എന്നാൽ ജനങ്ങളുടെ സംശയം ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ഇതിലെ വിവാദനായകനും തിരൂർ നഗരസഭ കൗൺസിലറും സിപിഎമ്മിന്റെ നേതാവുമായ ഗഫൂർ പി ലില്ലിസ് കൗൺസിൽ ഹാളിൽ വെച്ച് തുറന്നടിച്ചത് മലയാളം സർവ്വകലാശാല ഭൂമിയിൽ പണം വാങ്ങിയത് ഞാനെല്ലാ അത് സി മമ്മൂട്ടി ആണെന്ന്. അങ്ങനെയെങ്കിൽ ഈ കാണുന്ന രേഖകൾ എന്താണ്. രണ്ടുതവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ് ഇപ്പോൾ തിരൂർ നഗരസഭയിലെ 34ആം വാർഡിലെ ഒരു കൗൺസിലർ മാത്രമായ സിപിഎം നേതാവ് ഗഫൂർ പി ലില്ലിസും സഹോദരങ്ങളും കൂട്ടുകച്ചവടക്കാരും 18 കോടി രൂപയോളം ആണ് മലയാളം സർവകലാശാലയുടെ പേരിൽ ആധാരം തീരു നൽകി സർക്കാരിൽ നിന്നും കൈപ്പറ്റിയത്. ഗഫൂർ പി ലിസിന്റെ തിരൂർ ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാത്രം ഒരുകോടി 6 ലക്ഷത്തോളം രൂപ വന്നതിന്റെ രേഖകളാണ് ന്യൂസ് 99 ഈ പുറത്ത് വിടുന്നത്.
കൂടാതെ ബാക്കി തുക തന്റെ സഹോദരങ്ങളുടെയും അതേപോലെ മറ്റു പങ്കാളികളുടെയും അക്കൗണ്ടിലേക്കും സർക്കാർ നൽകിയതിന്റെ രേഖകളും ന്യൂസ് 99 ലഭിച്ചിരുന്നു.
ഇങ്ങനെയൊക്കെ ഇരിക്കുകയാണ് കഴിഞ്ഞദിവസം തിരൂർ കൗൺസിൽ ഹാളിൽ വച്ച് ഗഫൂർ ലിലീസ് പറയുന്നത് ഇതിൽ മുൻ എംഎൽഎ സി മമ്മൂട്ടിക്ക് പങ്കുണ്ട് എന്ന്. പണം വാങ്ങിയത് മമ്മൂട്ടിയാണെന്ന്. ഇതിനു തന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും പരസ്യ സംവാദത്തിന് അദ്ദേഹം തയ്യാറാണെന്നും വെല്ലുവിളിക്കുകയും ചെയ്തു.
മേൽപ്പറഞ്ഞ ഭൂമിയുടെ എല്ലാ നടപടിക്രമങ്ങളും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നിട്ടുള്ളതെന്നും ഏറ്റെടുത്ത ഭൂമിയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ കാലത്ത് തന്നെയാണെന്നും രേഖകൾ സംസാരിച്ചതാണ്.ഇനി ചോദിക്കട്ടെ. ഒരു എംഎൽഎ എന്നതിനപ്പുറം തന്റെ മണ്ഡലത്തിൽ നടന്ന ഭൂമിക്കച്ചവടത്തിൽ സി മമ്മൂട്ടിക്ക് ഉണ്ടായ പങ്കെന്താണ്. അങ്ങിനെ ഗഫൂർ പീലിലീസും സി മമ്മൂട്ടിയും തമ്മിൽ അവിഹിത ഇടപാടുകൾ നടന്നിട്ടുണ്ട് എങ്കിൽ ഇവർ രണ്ടുപേരും മത്സരിച്ച ഈ മണ്ഡലക്കാരോട് ചെയ്തത് ഏറ്റവും വലിയ വിശ്വാസവഞ്ചനയാണ്. ഇവർ തമ്മിൽ ഇവിടെ നടന്നത് സൗഹാർദ്ദ മത്സരമാണോ..സി മമ്മൂട്ടിക്ക് വേണ്ടി ഗഫൂർ പിലീസ് തോറ്റു കൊടുക്കുകയായിരുന്നോ.. ഇത് അറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്. പണം ഗഫൂർ പിലീസിന്റെ അക്കൗണ്ടിലേക്ക് വന്നു എന്നത് രേഖകൾ സംസാരിക്കുമ്പോഴും ഗഫൂർ പി ലില്ലിസാ പറയുന്ന മമ്മൂട്ടി പണം വാങ്ങി എന്ന ആക്രോഷത്തിന് മറുപടി പറയേണ്ടത് സി മമ്മൂട്ടി തന്നെയാണ്. തുഞ്ചത്തെഴുത്തച്ഛന്റെ പേരിൽ ആരംഭിച്ച മലയാളം സർവ്വകലാശാലയുടെ പേരിൽ ഗഫൂർ പി ലില്ലിസും സി മമ്മൂട്ടിയും മലയാളികളെ വഞ്ചിക്കുകയായിരുന്നോ.
ഇത് തെളിയിക്കേണ്ടത് മമ്മൂട്ടിയും ബന്ധപ്പെട്ട ആളുകളുമാണ്.
ഗഫൂർ പി ലില്ലിയുടെ അക്കൗണ്ടിലേക്ക് വന്ന പണം പിന്നെ എന്തിനാണ് മമ്മൂട്ടിക്ക് നൽകിയത് നൽകിയിട്ടുണ്ടെങ്കിൽ അതാര് മുഖേന നൽകി, ഇതിൽ ആർക്കൊക്കെ പങ്കുണ്ട്. സി മമ്മൂട്ടിക്കുള്ള പങ്ക് എന്താണ്. ഇതൊക്കെ വ്യക്തമാക്കേണ്ടത് പണം വാങ്ങിയെന്ന് കൗൺസിൽ ഹാളിൽ ട്ടഹസിച്ച പി ഗഫൂർ തന്നെയാണ്. 18 കോടി രൂപയോളം ജനങ്ങളുടെ നികുതിപ്പണം ജനയുടെ കണ്ണിൽ പൊടിയിട്ട് സർക്കാർ ഖജനാവിൽ നിന്നും എടുത്ത് ഇരുക്കൂട്ടരും ചേർന്ന് വിഹിതം വച്ചെടുത്തോ. നിലവിൽ ഈ അഴിമതിയെ ചൊല്ലി സാമൂഹ്യ പ്രവർത്തകനായ സി ആർ നീലകണ്ഠൻ നൽകിയ പരാതിക്ക് മേൽ കോഴിക്കോട് വിജയലക്ഷ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെയാണ് ഗഫൂർ പി ലില്ലിസിന്റെ ഈ തുറന്നുപറച്ചിൽ.
ഇതിൻ്റെ ഇടനിലക്കാർ ആരൊക്കെ. പണം മമ്മൂട്ടി ഏത് രീതിയിലാണ് കൈപ്പറ്റിയത്. ഗഫൂറിന്റെയും സഹോദരന്മാരുടെയും അക്കൗണ്ടിലേക്ക് വന്ന പണം മമ്മൂട്ടി എങ്ങനെയാണ് കൈപ്പറ്റിയത്. രണ്ടുതവണ നിയമസഭ സ്വപ്നം കണ്ട് ഒടുവിൽ കേവലം ഒരു കൗൺസിലർ മാത്രമായി മാറിയ ഗഫൂർ പില്ലിസിന്റെ രാഷ്ട്രീയ പകപോക്കൽ ആണോ ഇത്. ജനങ്ങൾ ഈ ഇരുവിഭാഗങ്ങളുടെയും അഴിമതി കാര്യത്തിലുള്ള ഐക്യം തിരിച്ചറിയട്ടെ. സത്യം ആരോപിച്ചവനും ആരോപിതനും ജനങ്ങളുടെ മുൻപിൽ തെളിയിക്കപ്പെടട്ടെ. ഇന്നല്ലെങ്കിൽ നാളെ ഇതിന മറുപടി തന്നെ തീരൂ. കാരണം നിങ്ങൾ നടത്തിയ അഴിമതി ഞാനടക്കമുള്ള ഓരോരുത്തരുടെയും നികുതിപ്പണമാണ്. ഇതറിയുക എന്നത് ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും അവകാശമാണ്..
Comments