Sunday, July 26, 2026
News99 Kerala

ട്രംപ് തീരെ പോരെന്ന് ജനങ്ങള്‍, ചരിത്രത്തിലെ ഏറ്റവും മോശമെന്ന് സര്‍വേ ഫലം; ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നു

Logo
Editors Pick February 19, 2026 | 01:49 AM
News Image
വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണെന്ന് സർവേ ഫലം. യാഹൂ/യൂഗോവ് സർവേ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നുതായാണ് റിപ്പോർട്ട്.

സർവേ ഫലം യാഹൂ/യൂഗോവ് പുറത്തുവിട്ടു. ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപെന്ന് 40 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നതെന്നാണ്‌ സർവേ ഫലം വ്യക്തമാക്കുന്നത്. ട്രംപ് ഒട്ടും സക്സസ്ഫുള്‍ അല്ലാത്ത പ്രസിഡന്‍റാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അമേരിക്കക്കാരില്‍ ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും, എതിർക്കുന്നവരുടെ എണ്ണം ഉയർന്ന നിലയിലുമാണെന്നും സർവേ വ്യക്തമാക്കുന്നു.

രാജ്യം താങ്ങാനാവാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമങ്ങളുടെ വർധനവ്, ട്രംപ് അധികാരമേറ്റതു മുതല്‍ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം വലിയ വിമർശനത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. മൂന്നില്‍ ഒരാള്‍ക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളത്. അതേസമയം 12 ശതമാനം പേർ മാത്രമാണ് ട്രംപിനെ മികച്ച ആളായി കണക്കാക്കുന്നത്. 21 ശതമാനം പേർ ട്രംപ് ശരാശരിയേക്കാള്‍ മികച്ചതാണെന്ന് വിലയിരുത്തിയതായും സർവേ ഫലം വ്യക്തമാക്കുന്നു. 53 ശതമാനം അമേരിക്കക്കാർ ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റുമാരില്‍ ഒരാളായാണ് കണക്കാക്കുന്നത്.

2026-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും കോണ്‍ഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും ട്രംപ് അനുകൂലികളുടെ ഭയമെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. വർധിച്ചുവരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ നേരിടാനും വോട്ടർമാരെ ആകർഷിക്കാനും ട്രംപ് തന്‍റെ നയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയില്‍ കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികള്‍ അവസാനിപ്പിച്ചതായും ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളില്‍നിന്ന് നാഷണല്‍ ഗാർഡിനെ പിൻവലിച്ചതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുക്ക്, അലൂമിനിയം എന്നിവയുടെ തീരുവ ഉടൻ കുറയ്ക്കാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം