Thursday, September 10, 2026
News99 Kerala

കോഹിനൂർ മേൽപ്പാലം നാടിന്റെ ആവശ്യമെന്ന് കെ.ഡി. എഫ്

Logo
Editors Pick February 16, 2026 | 01:48 PM
News Image
തേഞ്ഞിപ്പലം: ഹൈവേയിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന കോഹിനൂറിൽ ആറുവരിപ്പാതയ്ക്ക് മീതെ വാഹന പാതയായി മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള സി ഇ ഓ എ കെ ജാൻബാസ്ന് മനുഷ്യാവകാശ സംഘടനയായ കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ പ്രസിഡണ്ട് പി എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുറഹീം പൂക്കത്ത്, ഷൈനി, പി പി സുബൈർ പി പി ആനങ്ങാടി , പി എം ഷുക്കൂർകാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവരുടെ നേതൃത്വത്തിൽ നഹായിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ട് പോയി പരാതി നൽകി.

കേരളത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയായ കാലിക്കറ്റ് യൂണിവേഴ്സിയിലേക്കും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള, സ്കൂൾ, മറ്റ് സ്ഥാപനങ്ങൾ, എൻജിയറിങ് കോളേജ്, സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോയപ്പ സ്കൂൾ, പുത്തൂർ യു പി സ്കൂൾ, പുത്തൂർ പള്ളിക്കൽ ഹയർ സെക്കൻഡറി എന്നിങ്ങനെ 50,000 ത്തിലധികം വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കളെയും കൂടാതെ നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കുന്ന കോഹിനൂരിൽ വാഹന സൗകര്യത്തിന് വരുന്ന ബുദ്ധിമുട്ടുകൾ പൊതുജനങ്ങളുടെ യാത്രാസൗകര്യം നിഷേധിക്കുന്നതിന് തുല്യമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ഭാരവാഹികൾ സി ഇ ഒ യെ അറിയിച്ചു.

ഇതിന് മുമ്പ് കോഹിനൂരിലെ ജനങ്ങളെ കേൾക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അതിന് പോലും നിൽക്കാതെ പണികൾ പൂർത്തീകരിച്ചു എന്ന് കോടതിയ തെറ്റിദ്ധരിപ്പിച്ചാണ്
നഹായി പണികൾ പൂർത്തീകരിച്ചത്.

കെ ഡി എഫ് പ്രസിഡന്റ് പി എൻ അബ്ദുൽ അസീസ് കോഹിനൂരിലെ നിലവിലുള്ള ദേശീയ പാതയും തൊട്ടടുത്തുള്ള അമ്പലവും, ക്രിസ്ത്യൻ പള്ളികളും, മുസ്ലിം പള്ളിയും, കാലിക്കറ്റ് സർവ്വകലാശാലയും, നിലവിലെ കാലിക്കറ്റ് സർവ്വകലാശാല മേൽപ്പാലം- നിർദ്ധിഷ്ട കോഹിനൂർ മേൽപ്പാലം- പാണമ്പ്ര അടിപ്പാത എന്നിവ വളരെ കൃത്യമായി വരച്ച് സി ഇ ഒ യെ ബോധിപ്പിച്ച് കൊടുത്തു, പാണമ്പ്ര ഭാഗത്ത് നിന്നും വരുമ്പോൾ യൂണിവേഴ്സിറ്റിയുടെ ഇടത് ഭാഗത്തേക്ക് കുറച്ച് കൂടുതൽ ചേർന്ന് കോഹിനൂർ- കാലിക്കറ്റ് എയർപോർട്ട് റോഡ് ഒരുഭാഗത്തേക്കും, കാലിക്കറ്റ് സർവകലാശാല ഭാഗത്തേക്ക് വേറെ ഒരു പാതയും പോകുന്ന രീതിയിലാണ് വരച്ച് നൽകിയത്.

കൂടാതെ കോഴിക്കോട് മുതൽ കൂരിയാട് വരെയുള്ള സമാന്തര പാതയിലെ പ്രശ്നങ്ങൾ, സമാന്തര പാതയിൽ നിന്നും മറ്റ് കൈവേരി പാതയിലേക്ക് പോകുന്ന പാതകൾ ശരിയായ രീതിയിൽ നിർമ്മിക്കാത്തത്, മേൽപ്പാലം നിർമ്മിക്കുമ്പോൾ ഗ്രാമങ്ങളിലെ പാതയിലേക്ക് കണക്റ്റ് ആകാത്തതിലെ ബുദ്ധിമുട്ടുകൾ, മേൽപ്പാലം വീതി കൂട്ടി ഓട്ടോ- ടാക്സി വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കൽ, ബോർഡുകളിലെ അക്ഷരത്തെറ്റുകൾ എന്നിവയും ചിത്രങ്ങൾ സഹിതം വിവരിച്ച് നൽകി.

ഒരു ആഴ്ച മുമ്പ് കെ ഡി എഫ് ഭാരവാഹികൾ കോഴിക്കോട് മുതൽ കൂരിയാട് വരെ റോഡുകളും, പാലങ്ങളും, സമാന്തര പാതകളും, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

നിലവിൽ ഒരു നടപ്പാത പോലും ഇല്ലാത്തതിനാൽ ഹൈവേ റോഡിന്റെ ഒരു വശത്ത് നിന്നും മറുഭാഗത്തേക്ക് നടപ്പാലം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളും വരച്ച് വിവരിച്ച് നൽകി, ചർച്ചകൾ രണ്ട് മണിക്കൂറോളം നീണ്ട് നിന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം