Saturday, June 06, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം, കാർ ഇടിച്ചു തകർത്തു, വെളിച്ചെണ്ണ മില്ലിന് തീയിട്ട് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു

Logo
Editors Pick February 13, 2026 | 03:55 AM
News Image
കോഴിക്കോട് വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട കാർ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർത്തു. ശേഷം വെളിമണ്ണ മേലേടത്ത് ജബ്ബാറിൻ്റെ ഗ്രീൻ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിന് തീയിട്ടു. സമീപത്ത് നിർത്തിയിട്ട ആമ്പുലൻസിൻ്റെ ടയറും കത്തിനശിച്ചു.
പ്രതി പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് റോഡരികിൽ നിർത്തിയിട്ട ആബുലൻസ് എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് നിരവധി വാഹനങ്ങൾക്ക് കൈകാണിച്ചതായി നാട്ടുകാർ പറയുന്നു. പിന്നീട് സമീപത്ത് നിന്നും നിർത്തിയിട്ട KL 41 S 4762 എന്ന പിക്കപ്പ് വാൻ എടുത്ത് സ്ഥലം വിട്ട പ്രതി ഈ പിക്കപ്പ് വാൻ ഉപയോഗിച്ചാണ് വെളിമണ്ണയിൽ എത്തി പുലർച്ചെ 2.30 ഓടെ റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തത്, അവിടെ നിന്നും കടന്ന പ്രതി സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. സമീപത്തെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇതിനു ശേഷം ഓമശ്ശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തിയ പ്രതി പിക്കപ്പിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പ്പിക്കപ്പ് എടുത്ത് അവിടെ നിന്നും സ്ഥലം വിട്ടു. ഈപ്പിക്കപ്പ് വെളിമണ്ണയിലെ ഒരു വീടിൻ്റെ പോർച്ചിൽ കയറ്റി വച്ചിട്ടുണ്ട്. പെട്രോൾ പമ്പിലെ CCTV യിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആളെ കുറിച്ച് സൂചന ലഭിച്ചതായാണ് പോലീസ് പറയുന്നത്. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Comments
Please Login to comment.
LATEST NEWS
ഇസ്രയേൽ അനുകൂല ഗവൺമെന്റ്റിനെ ചൊടിപ്പിച്ച് സ്ലൊവേനിയൻ പ്രസിഡണ്ട് ഔദ്യോഗിക വസതിയിൽ ഫലസ്തീൻ പതാക ഉയർത്തി
ന്യൂനപക്ഷങ്ങൾക്കും ദളീതർക്കുമെതിരായ അക്രമം തടയാൻ കോൺഗ്രസിന്റെ നിർണായക നീക്കം. പൊതുവായ പ്രശ്‌നങ്ങൾ ഒന്നിച്ച് നേരിടുന്നതിനായി രാജ്യത്തുടനീളം ദളിത് - ന്യൂനപക്ഷ സഖ്യങ്ങൾ രൂപീകരിക്കുന്നു.
ഫലസ്തീൻ കുടുംബത്തിൻ്റെ കാറിന് നേരെ ഇസ്രായേൽ വെടിവെപ്പ് .വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു.
നടൻ സലിം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിൽ
നീറ്റ് - സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക
ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.
മോദി സർക്കാർ ഒരു വർഷത്തിനകം താഴെ വീഴും; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നീക്കം' രാഹുലിൻറെ പ്രവച‌നത്തിന് പിന്നിലെന്ത്?
സംസ്ഥാനത്ത് മഴ ശക്തം: രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; ,