Monday, July 27, 2026
News99 Kerala

പെരുമ്പാവൂരിൽ അതിരി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ വ്യാപക പരിശോധന

Logo
Editors Pick February 09, 2026 | 10:09 AM
News Image
പെരുമ്പാവുരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകളാണ് രജിസ്റ്റർ ചെയ്തത് .ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച പോന്ന 3 സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്
സുദർശൻ്റെ മേൽനോട്ടത്തിൽ
പെരുമ്പാവൂർ എ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലാ യിരുന്നു പരിശോധന. താമസിക്കുന്ന സ്ഥലങ്ങൾ ലോഡ്ജുകൾ മാർക്കറ്റ് ബസ്സുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. ഡോഗ്‌
സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും പരിശോധനയിൽ പങ്ക് ചേർന്നിരുന്നു.
പെരുമ്പാവൂർ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണുന്നതിന് വേണ്ടി തദ്ദേശവാസികളെയും ബന്ധപ്പെട്ട വകുപ്പുകളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കുവാൻ ജില്ലാ പോലീസ് മേധാവിയു കെ.എസ് സുദർശൻ ഐപിഎസി ന്റെ അധ്യക്ഷതയിൽ ജില്ലാ
പൊലീസ് ആസ്ഥാനത്ത് ചേർന്ന യോഗം തീരുമാനമെടുത്തു. സമിതിയുടെ കൺവീനറിയി പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസറും ജോയിൻറ് കൺവീനറായി പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുമായിരിക്കും.
വെങ്ങോല, വാഴക്കുളം പഞ്ചായത്ത്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് മുൻസിപ്പൽ ചെയർമാൻ, അംഗങ്ങൾ, രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്ക്കാരിക സംഘടന ഭാരവാഹികർ ,അതിഥിത്തൊഴിലാളി പ്രതിനിധികൾ എന്നിവർ സമിതിയിലെ ഭാരവാഹികളാണ്.
തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന്, മദ്യം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവരശേഖരണം നടത്തുകയും അവർക്കിടയിലുള്ള മറ്റു പ്രശ്നങ്ങൾ പഠിക്കുകയും ചെയ്യും.ശക്തമായ ബോധവൽക്കരണം നടത്തും. തൊഴിലാളികളുടെ മക്കൾക്ക് മികച്ച പഠന സൗകര്യങ്ങൾ ഏർപ്പാട് ചെയ്ത് കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോൽക്കരണവും നടത്തും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ലോഡ്‌ജുകൾക്കെതിരെ കർശന നടപടിയെടുക്കും.
സമിതി എല്ലാ മാസവും ആദ്യ ആഴ്ചയിൽ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ വച്ച് യോഗം ചേരും. പ്രതിമാസയോഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രവർത്തനങ്ങൾ വിപുലമാക്കും.

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം