Wednesday, September 09, 2026
News99 Kerala

മണിയൻ പിള്ള രാജു അറസ്റ്റിൽ.അപകടം നടന്ന കാർ നിർത്താതെ പോയതിനാണ് അറസ്റ്റ്

Logo
Kerala February 06, 2026 | 07:19 AM
News Image
നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. താരത്തിനെതിരെ മൂന്ന് ഗുരുതര കുറ്റങ്ങളാണ് മ്യൂസിയം പോലീസ് ചുമത്തിയിരിക്കുന്നത്. വാഹനം അപകടകരമായ രീതിയിൽ ഓടിച്ച് ജീവഹാനിക്ക് കാരണമാകുക, അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുക, ഉത്തരവാദിത്തപ്പെട്ടവരെ വിവരം അറിയിക്കാതിരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം നടന്നത് .മണിയൻ പിളള രാജു സുബ്രഹ്മണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണയ്ക്കും സൂരജിനും ഗുരുതരമായി പരുക്കേറ്റു. നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനുമാണ് ഒടിവുള്ളത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം