തിരുനാവായ കുംഭമേളയ്ക്ക് കുടുംബത്തോടൊപ്പം വന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
Editors Pick
February 04, 2026 | 03:28 PM
തിരുനാവായ: കുംഭമേളയ്ക്ക് കുടുംബത്തോടൊപ്പം വന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട്
കോയമ്പത്തൂർ സ്വദേശിയായ ശക്തി , ( വയസ് 30) നെ
നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് പിടികൂടിയത്.
ഇന്നലെ രാത്രി 08.00 മണിക്ക് തിരുന്നാവായ കൊടക്കല്ല് റോഡിൽ HP പെട്രോളിയം പമ്പിന് സമീപത്തുള്ള സർവ്വീസ് സ്റ്റേഷന് സമീപം വെച്ചാണ് രണ്ട് വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ നിന്നും അര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പ്രതി പൊട്ടിക്കാൻ ശ്രമിച്ചത്തിന് നാട്ടുകാർ പിടികൂടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് ഇയാളെ പിടികൂടി നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻൻ്റ് ചെയ്യുകയും ചെയ്തു.
Comments